ഇസ്രായേൽ വിമാനത്താവളത്തിന് നേരെ അന്‍സാറുല്ല, മിസൈൽ ആക്രമണം

സന്‍ആ: ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ യെമനിലെ അന്‍സാറുല്ല സേനയുടെ ആക്രമണം. ഫലസ്തീന്‍-2 എന്ന ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് അന്‍സാറുല്ല വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരീ അറിയിച്ചു.

Advertisements

മിസൈൽ ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍. മിസൈല്‍ കടന്നുപോയ പ്രദേശങ്ങളിലെ ജൂതന്‍മാര്‍ ബങ്കറുകളില്‍ അഭയം തേടിയതായും വക്താവ് അറിയിച്ചു.”അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ നല്‍കുന്നത് മതപരവും ധാര്‍മ്മികവുമായ കടമയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജയികളുടെ നാടായ യെമന്‍ പ്രതിജ്ഞാബദ്ധമാണ്. വെല്ലുവിളികള്‍ വന്നാലും പിന്മാറില്ല. ഗസയ്‌ക്കെതിരായ ഉപരോധം പിന്‍വലിക്കുകയും ആക്രമണം അവസാനിക്കുകയും ചെയ്യുന്നതുവരെ ഗസയ്‌ക്കൊപ്പം തുടരും,” യഹ്‌യാ സാരീ വ്യക്തമാക്കി.ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ നിരന്തരം യെമനില്‍ വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സന്‍ആയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Hot Topics

Related Articles