കൊച്ചി ; ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടൻ ജാഫർ ഇടുക്കി. ചുരുളിയില്‍ കള്ളുഷാപ്പുകാരന്റെ വേഷമാണ് ജാഫർ ഇടുക്കി അഭിനയിച്ചത്.സിനിമയില്‍ അഭിനയിച്ചതുകൊണ്ട് വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചുരുളിയില്‍ ഉപയോഗിച്ച വാക്കുകളെ എന്തിനാണ് തെറിയെന്ന് പറയുന്നതെന്നും ജാഫർ ചോദിച്ചു. കഴിഞ്ഞ ദിവസം നടൻ ജോജു ജോർജ് നടത്തിയ വാർത്താസമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു ജാഫർ ഇടുക്കി.
‘ഞാനൊരു സാധാരണക്കാരനാണ്. ഞാൻ അഭിനയിച്ചിട്ട് വീട്ടില്‍ വരുമ്ബോള്‍ ഭാര്യയും മക്കളും ആഹാരം തരാതിരിക്കുകയോ വീട്ടില്‍ കയറ്റാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. ഞാനൊരു വൈദിക കുടുംബത്തിലെ അംഗമാണ്. എന്റെ കുടുംബത്തില്‍ മുസ്ലിയാർമാരൊക്കയുണ്ട്. അങ്ങനെയുളളവർ ചുരുളി കാണാൻ സാദ്ധ്യതയില്ല. ആരാണ് തെറിയെന്നൊക്കെ പറയുന്നത്. നമ്മുടെ നാട്ടില്‍ പണ്ട് ഉപയോഗിച്ചുവന്നിരുന്ന വാക്കുകള്‍ ചിലർ തെറിയെന്ന് പറയുന്നു. ചില വാക്കുകള്‍ക്ക് വേറെ നാട്ടില്‍ നല്ല അർത്ഥങ്ങളായിരിക്കും ഉണ്ടാകുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചുരുളി എല്ലാവരും കണ്ട സിനിമയാണ്. ഇതൊന്നും സംസാരമാക്കേണ്ട വിഷയമല്ല. അല്ലാതെ തന്നെ ഒരുപാട് വിഷയങ്ങള്‍ സംസാരിക്കാനുണ്ട്. ഇപ്പോഴിതാ മൂന്നാം ലോകമഹായുദ്ധം പൊട്ടിപുറപ്പെടാൻ പോകുന്നുവെന്ന് പറയുന്നു. അത് ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കൂ. ജെല്ലിക്കെട്ട് എന്ന ചിത്രത്തില്‍ എന്റെ അഭിനയം കണ്ടിട്ടാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ചുരുളിയിലേക്ക് എന്നെ ക്ഷണിച്ചത്. അതില്‍ അഭിനയിച്ചുകിട്ടിയ പണം കൊണ്ട് ഞാൻ അരി വാങ്ങിച്ചു. എന്റെ മക്കളും ഭാര്യയും ആ പണം ഉപയോഗിച്ചു. അല്ലാതെ എന്തിനാണ് ആ സിനിമ ചെയ്തതെന്ന് അവർ ചോദിച്ചില്ല. അഭിനയമാണ് എന്റെ തൊഴില്‍’- ജാഫർ ഇടുക്കി പറഞ്ഞു.
മകള്‍ക്ക് സഹപാഠി താൻ തെറി പറയുന്നതിന്റെ ട്രോള്‍ കാണിച്ചുകൊടുത്തെന്ന് വാർത്താസമ്മേളനത്തില്‍ ജോജു ജോർജ് പറഞ്ഞിരുന്നു. ചുരുളിയില്‍ താൻ അഭിനയിക്കരുതായിരുന്നുവെന്ന് മകള്‍ വീട്ടില്‍ വന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചുരുളിയിലെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ജോജു ജോർജും സംവിധായകനും തമ്മില്‍ പ്രശ്നമുണ്ടായത്. ഈ വിഷയത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയും പ്രതികരിച്ചിരുന്നു.