ജാഗ്രത ഹെൽത്ത്
തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണ്‍ ഉത്പാദനം നടത്താതിരിക്കുന്ന സാഹചര്യം ചിലരില്‍ കാണം. ‘ഹൈപ്പോതൈറോയിഡിസം’ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. തൈറോയ്ഡ് ഹോര്‍മോണ്‍ ആവശ്യത്തിലുമധികം ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥ ‘ഹൈപ്പര്‍ തൈറോയിഡിസം’ എന്ന പേരിലും അറിയപ്പെടുന്നു.
രണ്ട് സാഹചര്യവും നമ്മുടെ ആരോഗ്യത്തെ ദോഷകരമായാണ് ബാധിക്കുക. അതിനാല്‍ തന്നെ ഈ രണ്ട് അവസ്ഥയും സമയത്തിന് തിരിച്ചറിയുകയും വേണ്ടവിധം ചികിത്സ തേടുകയും ചെയ്യേണ്ടതുണ്ട്. ഹൈപ്പോ തൈറോയിഡിസത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ആണ് ആദ്യം ഇവിടെ പങ്കുവയ്ക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശരീരഭാരം വര്‍ധിക്കുക, മടി/ അലസത, ഓര്‍മ്മശക്തി കുറയുക, ശബ്ദത്തില്‍ വ്യത്യാസം, മുടി വരണ്ടുപോവുക എന്നിവയെല്ലാമാണ് ഹൈപ്പോ തൈറോയിഡിസത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ഹൈപ്പോ തൈറോയിഡിസം ഉള്ളവര്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. അത്തരത്തില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് അടുത്തതായി പങ്കുവയ്ക്കുന്നത്.
ഒന്ന്
പ്രോസസ്ഡ് ഫുഡ്, പാക്കേജ്ഡ് ഫുഡ് എന്നിവയെല്ലാം ഹൈപ്പോതൈറോയിഡിസമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. പൊട്ടാറ്റോ ചിപ്സ്, വേഫര്‍, ഫ്രോസണ്‍ ഫുഡ്സ്, ഫ്രൈസ്, ചിക്കന്‍ നഗറ്റ്സ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന സോഡിയമാണ് ഇവിടെ പ്രശ്നക്കാരനാവുക. തൈറോയ്ഡ് പ്രശ്നമുള്ളവര്‍ സോഡിയം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
രണ്ട്
ചിലയിനം പച്ചക്കറികളും ഹൈപ്പോ തൈറോയിഡിസമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. അവ ഏതെല്ലാമാണെന്ന് അറിയാം. കോളിഫ്ളവര്‍, ചീര, ബ്രൊക്കോളി, ബ്രസല്‍സ് സ്പ്രൗട്ട്സ്, കാബേജ് എന്നിവ ഇതിലുള്‍പ്പെടുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന അയോഡിന്‍ ആണ് ഹൈപ്പോതൈറോയിഡിസത്തിന് പ്രശ്നമാവുക.
മൂന്ന്
സോയാബീനും അതിന്‍റെ ഉപ ഉത്പന്നങ്ങളും ഹൈപ്പോതൈറോയിഡിസമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇവയിലടങ്ങിയിരിക്കുന്ന ‘ഐസോഫ്ളേവോണ്‍സ്’ ആണ് ഇവിടെ പ്രശ്നമാവുക.
നാല്
ഗ്ലൂട്ടണ്‍ എന്ന പ്രോട്ടീന്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങളും ഹൈപ്പോതൈറോയിഡിസമുളളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് തൈറോയ്ഡ് മരുന്നുകളുടെ ഫലം കുറയ്ക്കുമത്രേ.
അഞ്ച്
കൊഴുപ്പ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങളും ഹൈപ്പോതൈറോയിഡിസുള്ളവര്‍ മാറ്റിവയ്ക്കണം. ഫ്രൈഡ് ഫുഡ്സ്, ഇറച്ചി, ചില പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ അകലം പാലിക്കേണ്ടവയാണ്. ഇവയും തൈറോയ്ഡ് മരുന്നിന്‍റെ ഫലം കുറയ്ക്കാം.
ആറ്
ശരീരത്തിന് നല്ലതുപോലെ ആവശ്യമുള്ളൊരു ഘടകമാണ് ഫൈബര്‍. എന്നാല്‍ ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഹൈപ്പോതൈറോയിഡിസമുള്ളവര്‍ പരിമിതപ്പെടുത്തുന്നതാണ് ഉചിതം. ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍, ബ്രഡ്, വിവിധ പച്ചക്കറികള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഫൈബര്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവയും തൈറോയ്ഡ് മരുന്നിന്‍റെ ഫലം കുറയ്ക്കും.
ഏഴ്
തൈറോയ്ഡ് പ്രശ്നമുള്ളവര്‍ മദ്യവും ഒഴിവാക്കുന്നതാണ് നല്ലത്. തൈറോയ്ഡ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിലേക്ക് ഇത് നയിക്കുന്നു.