ന്യൂസ് ഡെസ്ക് : ഇനി ഗര്‍ഭ ധാരണം ഉമിനീരുപയോഗിച്ചും മനസിലാക്കാം. ‘സാലിസ്റ്റിക്’ എന്നാണ് ഈ ടെസ്റ്റിന്റെ പേര്. ഉമിനീരുപയോഗിച്ചാണല്ലോ കൊവിഡ് പരിശോധന നടത്തുന്നത്.ഇതേ ടെക്നോളജിയെ അടിസ്ഥാനപ്പെടുത്തിയാണത്രേ ഗവേഷകര്‍ സാലിസ്റ്റിക്കും വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ജറുസലേമില്‍ നിന്നുള്ള ‘സാലിഗ്നോസ്റ്റിക്സ്’ എന്ന സ്റ്റാര്‍ട്ടപ്പിലെ ഗവേഷകരാണ് ‘സാലിസ്റ്റിക്’ എന്ന വിപ്ലവകരമായ ടെസ്റ്റ് രീതി വികസിപ്പിച്ചെടുത്തിരിക്കുന്നത്. വളരെ കൃത്യമായ ഫലമാണ് ഈ ടെസ്റ്റില്‍ നിന്ന് ലഭിക്കുകയെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. അതുപോലെ തന്നെ ഗര്‍ഭധാരണത്തിന്റെ വളരെ നേരത്തെയുള്ള ഘട്ടങ്ങളില്‍ തന്നെ ടെസ്റ്റ് പ്രയോജനപ്രദമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെവിയിലിടാൻ ഉപയോഗിക്കുന്ന ബഡ്സ് പോലൊരു സ്റ്റിക്കാണ് ഈ കിറ്റിലുണ്ടാവുന്ന ഒരുപകരണം. ഇത് താപനില നോക്കാൻ തെര്‍മോമീറ്റര്‍ ഉപയോഗിക്കുന്നത് പോലെ വായില്‍ അല്പസമയം വയ്ക്കുക. ശേഷം കിറ്റിലുള്ള പ്ലാസ്റ്റിക് ട്യൂബിലേക്ക് ഇത് മാറ്റണം. ഇതിനകത്ത് വച്ച് നടക്കുന്ന ബയോകെമിക്കല്‍ റിയാക്ഷനിലൂടെയാണ് ഗര്‍ഭധാരണം നടന്നിട്ടുണ്ടോ ഇല്ലയോ എന്നത് തിരിച്ചറിയാൻ സാധിക്കുക. അഞ്ച് മുതല്‍ പതിനഞ്ച് മിനുറ്റ് വരെയാണ് ഫലം വരാനെടുക്കുന്ന സമയം.
എല്ലാ പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം ഇപ്പോള്‍ സാലിസ്റ്റിക് വിപണിയിലെത്തുകയാണ്. യുകെയിലും അയര്‍ലൻഡിസുമാണ് ആദ്യം ഈ ടെസ്റ്റ് കിറ്റ് വിപണിയിലെത്തുക. യുഎസിലും വൈകാതെ മാര്‍ക്കറ്റിലേക്ക് ഈ പുത്തൻ ടെസ്റ്റ് കിറ്റ് എത്തുമെന്നാണ് സൂചന. മറ്റ് രാജ്യങ്ങളിലെ വിപണിയെ കുറിച്ച് ഇതുവരെ വ്യക്തമായിട്ടില്ല.