പ്ലസ് ടു കഴിഞ്ഞോ…? ഭാവിയെന്തെന്ന ആശങ്ക ഇനി വേണ്ട; മെയ് 31 ന് കോട്ടയം ബേക്കർ വിദ്യാപീഡ് സ്‌കൂൾ ഓഡിറ്റോറിയത്തിലേയ്ക്കു പോരു; ജാഗ്രത ന്യൂസ് – LEARN SCAPE കരിയർ ഗൈഡൻസ് സെമിനാർ Lets Fly 25 നിങ്ങൾക്ക് ജീവിത വിജയത്തിലേയ്ക്ക് വഴികാട്ടും

കോട്ടയം: പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഭാവിയെന്തെന്നും, ഇനി എന്ത് പഠിക്കണമെന്നും പഠിക്കാനുള്ള വായ്പ എങ്ങിനെ കണ്ടെത്തുമെന്നും ആശങ്കപ്പെട്ടിരിക്കുന്നവർക്ക് വഴികാട്ടിയായി ജാഗ്രത ന്യൂസ് – LEARN SCAPE കരിയർ ഗൈഡൻസ് സെമിനാർ Lets Fly 25. ജാഗ്രത ന്യൂസ് ലൈവിന്റെ കരിയർ ഗൈഡൻസ് സെമിനാറിന്റെ രണ്ടാം ഘട്ടമാണ് മെയ് 31 ശനിയാഴ്ച കോട്ടയം ബേക്കർ വിദ്യാപീഡ് സ്‌കൂൾ ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് സെമിനാറും , വിദ്യാഭ്യാസ പ്രദർശനവും നടക്കുക.

Advertisements

മെഡിക്കൽ, എൻജിനീയറിംങ്, മാനേജ്‌മെന്റ്, അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകൾ, പാരാമെഡിക്കൽ, ലോ, വിവിധ ഡിപ്ലോമാ കോഴ്‌സുകൾ, മൾട്ടീമീഡിയ എന്നീ കോഴ്‌സുകളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വിദ്യാഭ്യാസ പ്രദർശനത്തിലും സെമിനാറിലും നേരിട്ട് പങ്കെടുത്ത് മനസിലാക്കാം. സംസ്ഥാനത്തെയും, പുറത്തെയും വിദേശത്തെയും കോളേജുകൾ സെമിനാറിലും വിദ്യാഭ്യാസ പ്രദർശനത്തിലും പങ്കെടുക്കും. വിദ്യാഭ്യാസ ലോൺ സംബന്ധിച്ചുള്ള ആശങ്കകളുള്ള വിദ്യാർത്ഥികൾക്ക് ഈ ആശങ്കകൾ പരിഹരിക്കാനും, വിദ്യാഭ്യാസ ലോൺ നേടാനുമുള്ള വഴികൾ സെമിനാറിൽ വിദഗ്ധർ പങ്കു വയ്ക്കും. സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ കൺസൾട്ടന്റുകളായ LEARN SCAPE ആണ് ജാഗ്രത ന്യൂസിന്റെ കരിയർ ഗൈഡൻസ് സെമിനാർ Lets Fly 25 ന്റെ രണ്ടാം ഘട്ടത്തിന്റെ മുഖ്യ സ്‌പോൺസർമാർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്പൂർണമായും സൗജന്യമായി നടത്തുന്ന സെമിനാറിൽ കോഴ്‌സുകളെയും, കോളേജുകളെയും നേരിട്ട് പരിചയപ്പെടാൻ അവസരമുണ്ട്. ഇടനിലക്കാരില്ലാതെ പൂർണമായും നേരിട്ട് കോളേജുകളിൽ നിന്ന് അഡ്മിഷൻ എടുക്കാൻ അവസരം ഉണ്ട്. ഡൊണേഷനോ, ഹിഡൻ ചാർജുകളോ ഇല്ലാതെ തന്നെ നേരിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സംസാരിക്കാനും, സാഹചര്യങ്ങൾ വിലയിരുത്താനും സാധിക്കും. 24 മണിക്കൂറും സഹായം നൽകാനുള്ള കസ്റ്റമർ കെയർ സർവീസിനൊപ്പം, പേഴ്‌സണാലിറ്റി ടെസ്റ്റിനുള്ള അവസരവും സെമിനാർ വാഗ്ഗാനം ചെയ്യുന്നു.

അഞ്ഞൂറിലധികം കോളേജുകളിൽ ആയിരത്തോളം കോഴ്‌സുകളിലേയ്ക്ക് അരലക്ഷത്തോളം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകിയ പ്രവർത്തി പരിചയവുമായാണ് LEARN SCAPE ജാഗ്രത ന്യൂസുമായി സെമിനാറിൽ കൈ കോർക്കുന്നത്.

Hot Topics

Related Articles