കോട്ടയം: ജാഗ്രതാ ന്യൂസ് ലൈവും മോട്ടോർ വാഹന വകുപ്പും ചേർന്ന് ലൂർദ് സ്‌കൂൾ വിദ്യാർത്ഥികൾക്കായൊരുക്കുന്ന ട്രാഫിക് ബോധവത്കരണ ക്ലാസ് ജൂലായ് 14 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ലൂർദ് സ്‌കൂൾ ആന്റ് ജൂനിയർ കോളേജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. ലൂർദ് സ്‌കൂൾ ആന്റ് ജൂനിയർ കോളേജ് പ്രിൻസിപ്പൽ ഫാ.പൈസ് ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിക്കും. ജാഗ്രതാ ന്യൂസ് പ്രതിനിധി രാകേഷ് കൃഷ്ണ യോഗത്തിൽ സ്വാഗതം ആശംസിക്കും. എം.വിഐമാരായ നിഖിൽ സ്‌കറിയ, പി.എം നോബി, ജ്യോതികുമാർ, ആൽക്കോൺ എൻജിനീയറിംങ് ആന്റ് കൺസ്ട്രക്ഷൻസ് മാനേജിംങ് ഡയറക്ടർ ഫ്രഡി ജോർജ് ചിറത്തലാട്ട് എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആശാകുമാർ ട്രാഫിക് ബോധവത്കരണ ക്ലാസ് എടുക്കും. ജാഗ്രതാ ന്യൂസ് ലൈവ് മാർക്കറ്റിംങ് മാനേജർ റോണി ബാബു നന്ദി പറയും. ജോസ്‌കോ ജുവലറി ഗ്രൂപ്പും, ആൽക്കോൺ എൻജിനീയറിംങ് ആന്റ് കോൺട്രാക്ടേഴ്‌സുമാണ് ക്ലാസുമായി സഹകരിക്കുന്നത്.