കോട്ടയം: ജാഗ്രത ന്യൂസിന്റെയും സെൽഫോണിക്‌സ് കോട്ടയത്തിന്റെയും നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായുള്ള ലഹരി വിരുദ്ധ സെമിനാർ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പനച്ചിക്കാട് പഞ്ചായത്തിൽ നടക്കും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ സെമിനാർ ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായുള്ള ലഹരി വിരുദ്ധ സെമിനാറിൽ ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ് ക്ലാസെടുക്കും. വൈകിട്ട് മൂന്നിന് പനച്ചിക്കാട് പഞ്ചായത്ത് ഹാളിലാണ് പരിപാടി നടക്കുക. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു യോഗത്തിൽ അധ്യക്ഷത വഹിക്കും. യോഗത്തിൽ സെൽഫോണിക്‌സ് പ്രതിനിധി എൻ.സി ജയൻ, സിപിഎം ലോക്കൽ സെക്രട്ടറി എ.കെ സജി, ബിജെപി പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് കെ.ജി ജയകൃഷ്ണൻ, ജാഗ്രത ന്യൂസ് ലൈവ് ന്യൂസ് എഡിറ്റർ രാകേഷ് കൃഷ്ണ, ജാഗ്രത ന്യൂസ് ലൈവ് മാർക്കറ്റിംങ് മാനേജർ ബിന്ദു എന്നിവർ പ്രസംഗിക്കും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ജാഗ്രത ന്യൂസ് ലൈവും – സെൽഫോണിക്‌സ് കോട്ടയവും ചേർന്ന് സമ്മാനിക്കുന്നുണ്ട്. ജാഗ്രതയുടെയും സെൽഫോണിക്‌സിന്റെയും സാമൂഹിക പ്രതിബന്ധതാ പരിപാടികളുടെ ഭാഗമായാണ് ലഹരി വിരുദ്ധ ക്ലാസ് നടക്കുന്നത്.
ജാഗ്രത ന്യൂസും സെൽഫോണിക്‌സ് കോട്ടയവും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ സെമിനാർ ഇന്ന് മെയ് 21 ന് പനച്ചിക്കാട്ട്; നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ് ക്ലാസെടുക്കും ; പങ്കെടുക്കുന്നവർക്കെല്ലാം ആകർഷകമായ സമ്മാനങ്ങൾ
