തടി കുറയ്ക്കില്ല : നേന്ത്രപ്പഴം അമിതമായി കഴിക്കുന്നത് ആപത്ത് ; അറിയാം ദൂഷ്യഫലങ്ങൾ

ന്യൂസ് ഡെസ്ക് : മലയാളികള്‍ തങ്ങളുടെ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുന്ന പ്രധാനപ്പെട്ട വിഭവമാണ് നേന്ത്രപ്പഴം. വേറെ ഒന്നും കഴിച്ചില്ലെങ്കിലും വിശപ്പടക്കാന്‍ ഒരു നേന്ത്രപ്പഴം മതി എന്നാണ് നമ്മളൊക്കെ പലപ്പോഴും വിചാരിക്കുന്നത്. തടി കുറയ്ക്കാന്‍ ചോറ് ഒഴിവാക്കി നേന്ത്രപ്പഴം കഴിക്കുന്നത് ശീലമാക്കിയവരും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ തടി കുറയുമെന്ന് കരുതി നേന്ത്രപ്പഴം കഴിച്ചിട്ട് ഒരു കാര്യവുമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തടി കുറയ്ക്കുകയല്ല മറിച്ച്‌ തടി കൂട്ടുകയാണ് നേന്ത്രപ്പഴം ചെയ്യുന്നത് !

Advertisements

നേന്ത്രപ്പഴം അമിതമായി കഴിക്കുന്നത് തടി കൂടാന്‍ കാരണമാകുന്നു. നേന്ത്രപ്പഴം ശരീരത്തിലേക്ക് എത്തുന്ന കലോറിയുടെ അളവ് വര്‍ധിപ്പിക്കുമെന്നാണ് പഠനം. ഷുഗറും കാര്‍ബോ ഹൈഡ്രേറ്റും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. മറ്റ് പഴങ്ങളേക്കാള്‍ അധികം കലോറിയാണ് നേന്ത്രപ്പഴത്തിലൂടെ നിങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നത്. ഒരു കപ്പ് ആപ്പിളില്‍ നിന്ന് ലഭിക്കുന്ന കലോറിയുടെ അളവ് വെറും 60 ആണ്. എന്നാല്‍ ഒരു കപ്പ് നേന്ത്രപ്പഴത്തില്‍ നിന്ന് ആഗിരണം ചെയ്യുന്ന കലോറിയുടെ അളവ് 135 ആണ്. അതായത് ആപ്പിളിനേക്കാള്‍ ഇരട്ടി കലോറി നേന്ത്രപ്പഴത്തിലൂടെ ശരീരത്തില്‍ എത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേന്ത്രപ്പഴത്തിന്റെ മറ്റ് ദോഷഫലങ്ങള്‍

ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ വയറ്റില്‍ പെട്ടന്ന് ഗ്യാസ് നിറയാന്‍ കാരണമാകും

ഫ്രക്ടോസിന്റെ അളവ് കൂടുതല്‍ ഉള്ളതിനാല്‍ ചെറുപ്പക്കാരില്‍ ടൈപ്പ് ടു ഡയബറ്റിസിന് കാരണാകും

ദഹനത്തിനു കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ പഴ ചിലരില്‍ വയറുവേദന സൃഷ്ടിക്കും

ചിലരില്‍ അലര്‍ജിക്ക് കാരണമാകും

വിറ്റാമിന്‍ ബി 6 കൂടുതല്‍ ഉള്ളത് ഞരമ്ബുകള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും

അമിത ക്ഷീണം മൈഗ്രേയ്ന്‍ എന്നിവയ്ക്ക് കാരണമാകും

അമിതമായി നേന്ത്രപ്പഴം കഴിക്കുന്നത് പല്ലുകള്‍ ദ്രവിക്കാനും കാരണമായിത്തീരും

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.