ന്യൂസ് ഡെസ്ക് : ലേഡീസ് ഫിംഗര്‍, ഓക്ര അല്ലെങ്കില്‍ ഭിണ്ടി എന്നൊക്കെ അറിയപ്പെടുന്ന വെണ്ടയ്ക്ക നിരവധി പോഷക ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം പതിവായി കുടിക്കുന്നതും ഏറെ നല്ലതാണ്. ഇതിനായി നാലോ അഞ്ചോ വെണ്ടയ്ക്ക കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവൻ കുതിര്‍ത്തുവയ്ക്കുക. ശേഷം രാവിലെ ഈ വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേയ്ക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളമാണ് കുടിക്കേണ്ടത്. വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം തലമുടിയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം തലമുടിയില്‍ പുരട്ടുന്നത് തലമുടി കൊഴിച്ചില്‍ തടയാനും താരന്‍ അകറ്റാനും തിളക്കമുള്ള തലമുടി വളരാനും സഹായിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്ക ചര്‍മ്മസംരക്ഷണത്തിനും നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളിനാല്‍ വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ദഹനത്തിനും നല്ലതാണ്. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം അകറ്റാനും സഹായിക്കും. വെണ്ടയ്ക്ക കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും.