ന്യൂസ് ഡെസ്ക് ; ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം.രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് ഇവ ശരീരത്തിലെത്തുന്നത്. അഞ്ച് വിധം വൈറസുകളാണ് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത്. ശുചിത്വക്കുറവ് കൊണ്ട് പകരുന്ന രോഗം കൂടിയാണ് മഞ്ഞപ്പിത്തം.
ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം പടര്‍ന്നുപിടിക്കുന്നതാണ്. ‘ഒരു കരള്‍, ഒരു ജീവിതം’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്കി .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാൻ കാലതാമസം എടുക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുകയാണെങ്കില്‍, ഉടൻ തന്നെ പരിശോധനകള്‍ നടത്തണമെന്നും രോഗ സാധ്യത കൂടിയവര്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്കി.