കോട്ടയം : ജാഗ്രത ന്യൂസ് ലൈവ് നൽകിയ വാർത്ത ഫലം കണ്ടു. പനച്ചിക്കാട് വില്ലേജ് ഓഫീസിൽ 20 ദിവസമായി തീർപ്പാക്കാതെയിരുന്ന അപേക്ഷക്ക് പരിഹാരമായി. ജാഗ്രത ന്യൂസ് ലൈവിൽ വാർത്ത വന്നതോടെ വിഷയത്തിൽ തഹസീൽദാർ ഇടപെടുകയായിരുന്നു. പൊതു പ്രവർത്തകനായ ബൈജു നൽകിയ അപക്ഷയ്ക്കാണ് പരിഹാരമായിരിക്കുന്നത്. നിരന്തരമായി വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ പ്രതിഷേധവുമായി ഇയാൾ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ഒൻപതിനാണ് മുൻ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബൈജു ചെറുകോട്ട കൊല്ലാട് ഭാഗത്തുള്ള തന്റെ സ്ഥലത്തിന്റെ സൈറ്റ് പ്ളാനിനായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ , ദിവസങ്ങളോളം നടന്നിട്ടും വില്ലേജ് ഓഫീസർ ഇല്ലെന്നും, അടക്കമുള്ള മറ്റുപല കാരണങ്ങൾ പറഞ്ഞ് അപേക്ഷയിൽ തീരുമാനം ആക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. ഇത് തുടർന്ന് കഴിഞ്ഞദിവസം വില്ലേജ് ഓഫീസറെ നേരിട്ട് കണ്ട പൊതുപ്രവർത്തകൻ സ്ഥലത്തെത്തിക്ക് സൈറ്റ് പ്ലാൻ തയ്യാറാക്കിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഇന്ന് രാവിലെ സൈറ്റ് പ്ളാനിനായി വില്ലേജ് ഓഫീസിലെത്തിയ ബൈജുവിനോട് അപേക്ഷ കാണാനില്ലെന്ന് മറുപടിയാണ് ജീവനക്കാർ നൽകിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഒടുവിൽ വൈകിട്ട് നാലുമണിയോടെ അപേക്ഷ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഫീസ് അടയ്ക്കാനുള്ള സമയം കഴിഞ്ഞതായി അറിയിച്ച ജീവനക്കാർ വീണ്ടും സർട്ടിഫിക്കറ്റ് വൈകിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ബൈജു പ്രതിഷേധവുമായി രംഗത്തെത്തിയത്.
പനച്ചിക്കാട് വില്ലേജ് ഓഫീസിൽ 20 ദിവസം മുൻപ് സൈറ്റ് പ്ലാനിനായി നൽകിയ അപേക്ഷയിൽ ഇതുവരെയും തീരുമാനമെടുക്കാതെ വന്നതോടെ, പൊതുപ്രവർത്തകൻ കൂടിയായ ബൈജു കുത്തിയിരുന്നു പ്രതിഷേധിക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ബാങ്ക് വായ്പയുടെ ആവശ്യത്തിനായി സൈറ്റ് പ്ളാൻ തേടിയെത്തിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പൊതുപ്രവർത്തകനെയാണ് പനച്ചിക്കാട് വില്ലേജ് ഓഫീസ് അധികൃതർ നെട്ടോട്ടം നടത്തിയത്.
ജാഗ്രത ന്യൂസിൽ വാർത്ത വന്നതോടെ വിഷയത്തിൽ തഹസീൽദാർ ഇടപെട്ട് സൈറ്റ് പ്ലാൻ നൽകാൻ ഉത്തരവിടുകയായിരുന്നു. ഇതോടെ ബൈജുവിന് സൈറ്റ് പ്ലാൻ ലഭിച്ചു. വിഷയത്തിൽ പരാതിയുണ്ടെങ്കിൽ എഴുതി നൽകിയാൽ അന്വേഷണം നടത്താമെന്ന് തഹസീൽദാർ ബൈജുവിന് ഉറപ്പ് നൽകുകയും ചെയ്തു.