ജെയ്കിന് രണ്ട് കോടി രൂപ വിലയുള്ള സ്ഥലം : 7.11 ലക്ഷം രൂപയുടെ ബാധ്യത : കയ്യിൽ 4000 രൂപ മാത്രം : പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി  തോമസിന്റെ ആസ്ഥി വിവരം ഇങ്ങനെ

കോട്ടയം : പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജയ്സി തോമസിന് രണ്ടു കോടി രൂപ വിലയുള്ള ആസ്തി ഉണ്ടെന്ന് സ്വത്ത് വിവരം. തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. കോട്ടയം വേളൂർ വില്ലേജിൽ 2.28 ലക്ഷം രൂപ വിലയുള്ള കൃഷി ഭൂമിയും , മണർകാട് വില്ലേജിൽ 77.46 ലക്ഷം രൂപ വിലയുള്ള കൃഷി ഇതര ഭൂമിയും , മണർകാട് പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലും കോട്ടയം നഗരസഭയിൽ പന്ത്രണ്ടാം വാർഡിലുമായി കൊമേഷ്യൽ ബിൽഡിങ്ങുകളും ജെയ്ക് സി  തോമസിന്റെ പേരിലുണ്ട്. ഇത് കൂടാതെ മണർകാട് പഞ്ചായത്തിലെ 15 ആം വാർഡിൽ സ്വന്തമായി 1539 സ്ക്വയർ ഫീറ്റ് വീടുമുണ്ട്. ഈ വീടിന് നിലവിലെ മാർക്കറ്റ് വാല്യൂ അനുസരിച്ച് 11 ലക്ഷത്തോളം രൂപ വില വരും. ഭൂമിയും വീടും കൊമേഷ്യൽ ബിൽഡിങ്ങും അടക്കം 2.06 കോടി രൂപയാണ് ജെയ്ക്കിന്റെ ആസ്ഥി.

Advertisements

വേളൂർ വില്ലേജിലെ കൃഷിഭൂമിയുടെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ജയിക്കിന്റെ ഉടമസ്ഥാവകാശത്തിൽ  ഉള്ളത്. മറ്റു രണ്ടു പേർക്കു കൂടി ഈ ഭൂമിയിൽ അവകാശമുണ്ട്. കോട്ടയം നഗരത്തിലെയും മണർകാട് പഞ്ചായത്തിലെയും കൊമേഷ്യൽ ബിൽഡിങ്ങുകളിൽ ജയിക്കിന്റെ സഹോദരൻ സി.ടി തോമസിനു കൂടി അവകാശമുണ്ട്. പൊതുപ്രവർത്തനം തൊഴിലായി സ്വീകരിച്ചിരിക്കുന്ന ജയിക്കിന് വാടക ഇനത്തിൽ ലഭിക്കുന്ന തുകയാണ് വരുമാന മാർഗ്ഗം. ജയിക്കിന്റെ ഭാര്യയ്ക്ക് നിലവിൽ ജോലിയൊന്നുമില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജയിക്കിന് 7.11 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായും സത്യവാങ്മൂലത്തിൽ പറയുന്നു. തിരുവഞ്ചൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ 2.45 ലക്ഷം രൂപയും , കെഎസ്എഫ്ഇ മണർകാട് ശാഖയിലെ 4.66 ലക്ഷം രൂപയുമാണ് ജയിക്കിന്റെ ബാധ്യതകൾ. നാമ നിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ജയിക്കിന്റെ കൈവശം 4000 രൂപയും , ഭാര്യ ഗീതുവിന്റെ കയ്യിൽ 2000 രൂപയും മാത്രമാണ് ഉള്ളത്. ജയിക്കിന്റെ അക്കൗണ്ടിൽ 128 രൂപയും , ഭാര്യയുടെ അക്കൗണ്ടിൽ 7082 രൂപയുമുണ്ട്. അമ്മ അന്നമ്മ തോമസുമായി ചേർന്നുള്ള ജോയിന്റ് അക്കൗണ്ടിൽ ജെയ്ക്കിന് 94,092 രൂപയും , ഇന്ത്യൻ ഓവർസീസ് ബാങ്കിൻറെ കോട്ടയം ബ്രാഞ്ചിലെ എസ് ബി അക്കൗണ്ടിൽ 331 രൂപയും , കേരള ബാങ്കിൻറെ പാമ്പാടി ബ്രാഞ്ചിൽ 4405 രൂപയും , കോട്ടയം കോപ്പറേറ്റീവ് ബാങ്കിൻറെ പാമ്പാടി ശാഖയിൽ 5000 രൂപയും നീക്കിയിരിപ്പുണ്ട്.  100 ഗ്രാം തൂക്കവും 5.45 ലക്ഷം രൂപ വിലയും വരുന്ന സ്വർണാഭരണങ്ങൾ ജയിക്കിന്റെ ഭാര്യ ഗീതുവിന്റെ പക്കൽ ഉണ്ട് . നിക്ഷേപങ്ങൾ അടക്കം 1.07 ലക്ഷം രൂപ ജെയ്ക്കിന്റെ പക്കലും , 5.55 ലക്ഷം രൂപ ഭാര്യ ഗീതുവിന്റെ പക്കലും ഉണ്ട്. 

Hot Topics

Related Articles