ജൽ ജീവൻ മിഷൻ പദ്ധതിക്കു വേണ്ടി കൊണ്ടുവന്ന യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോകുവാനുള്ളശ്രമം തടഞ്ഞ് പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ

പനച്ചിക്കാട് : പഞ്ചായത്തിൽ നാലു വർഷമായി മുടങ്ങിക്കിടക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ യന്ത്രങ്ങൾ കയറ്റിക്കൊണ്ടുപോകുവാനുള്ള ശ്രമം പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ തടഞ്ഞു . 2021 ൽ ആരംഭിച്ച് രണ്ടു വർഷം കൊണ്ടു പൂർത്തീകരിക്കേണ്ടിയിരുന്ന പദ്ധതി 4 വർഷമായിട്ടും പഞ്ചായത്തിൽ പാതി വഴിയിൽ നിലച്ചു പോയി.

Advertisements

സർക്കാരിന്റെയും ജല അതോറിറ്റിയുടെയും അനാസ്ഥ മൂലം പൈപ്പ് സ്ഥാപിക്കുവാൻ കുഴിച്ച ഗ്രാമീണ റോഡുകൾ മുഴുവൻ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു . പദ്ധതി തടസ്സപ്പെടുത്തിയതിനെതിരെ പഞ്ചായത്ത് ഭരണ സമിതി നിരവധി തവണ ജല അതോറിറ്റി അധികാരികളെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല . ഇതിനിടയിലാണ് കരാർ ഏറ്റെടുത്ത കമ്പനിയുടെ കുഴിമറ്റം തുരുത്തിപ്പള്ളി കവലയ്ക്കു സമീപത്തെ സൈറ്റിൽ നിന്നും യന്ത്രങ്ങൾ കൊണ്ടുപോകുവാൻ കമ്പനിയുടെ തൊഴിലാളികൾ ശ്രമിച്ചത് .ഏപ്രിൽ 2 ബുധൻ വൈകുന്നേരം 5 മണിയോടുകൂടി റോഡിലൂടെ കടന്നുപോയ സ്ഥിരസമിതി അദ്ധ്യക്ഷൻ എബി സൺ കെ ഏബ്രഹാമാണ് യന്ത്രങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നത് കണ്ടത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അദ്ദേഹം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ,വൈസ് പ്രസിഡന്റ് റോയി മാത്യു , പഞ്ചായത്തംഗം ബിനി മോൾ സനിൽകുമാർ , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ് എന്നിവർ സ്ഥലത്തെത്തി ഈ നീക്കം തടയുകയായിരുന്നു . പദ്ധതി പൂർത്തീകരിക്കാതെസൈറ്റിൽ നിന്നും ഒരു ഉപകരണം പോലും നീക്കം ചെയ്യുവാൻ അനുവദിക്കില്ലെന്ന് ആനി മാമ്മനും റോയി മാത്യുവും പറഞ്ഞു .

Hot Topics

Related Articles