നിയമസഭാ തെരഞ്ഞെടുപ്പ്; ജമ്മു കശ്മീരിൽ ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്‌

ദില്ലി: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. തെരഞ്ഞെടുപ്പിനിടെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സുരക്ഷാ സേനയെയും ഭീകരർ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Advertisements

നിയന്ത്രണരേഖയോട് ചേർന്നുള്ള ലോഞ്ച് പാഡായ സോനാറില്‍ വിവിധ സംഘടനകളില്‍പ്പെട്ട നാലോ അഞ്ചോ ഭീകരർ അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിന് തയ്യാറായി നില്‍ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അവർക്ക് ഒരു ഗൈഡും ഉള്ളതായാണ് സൂചന. ഇതിനിടെ, ബരാമുള്ളയിലെ ആപ്പിള്‍ തോട്ടത്തില്‍ നിന്ന് രണ്ട് വിദേശ ഭീകരരെ പിടികൂടുകയും ചെയ്തിരുന്നു. വിജയകരവും സമാധാനപരവുമായി ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞാല്‍ അത് ഭീകരവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവർക്കും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, 10 വർഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂർത്തിയായി. സെപ്തംബർ 18നും 25നുമാണ് ആദ്യ രണ്ട് ഘട്ടങ്ങള്‍ നടന്നത്. മൂന്നാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബർ 8നാണ് നടക്കുക.

Hot Topics

Related Articles