മലയാളത്തിലെ ത്രില്ലറിന്റെ രണ്ടാം ഭാഗവുമായി ജയരാജും – സുരേഷ് ഗോപിയും വീണ്ടും; ഹൈവേ 2 വരുമ്പോൾ കാത്തിരിക്കുന്നത് ജയരാജിന്റെ ആക്ഷൻ പാക്ക്ഡ് ഹെവി സിനിമ

കൊച്ചി: മലയാളത്തിലെ ത്രില്ലർ ആക്ഷൻ പാക്ക്ഡ് ചിത്രമായ ഹൈവേയുടെ രണ്ടാം ഭാഗവുമായി സുരേഷ് ഗോപിയും – ജയരാജും വീണ്ടും ഒന്നിക്കുന്നു. ഹൈവേ എന്ന സൂപ്പർ ഹിറ്റ് ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജയരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

Advertisements

1995 ലാണ് ജയരാജിന്റെ സംവിധാനത്തിൽ ആക്ഷൻ ചിത്രമായ ഹൈവേ റിലീസായത്. സുരേഷ് ഗോപിയും, വിജയരാഘവനും ഭാനുപ്രിയയും അഭിനയിച്ച ചിത്രം അക്കാലത്തെ സൂപ്പർ ഹിറ്റ് സിനിമകളിലായിരുന്നു. അണ്ടർകവർ ഏജന്റായി തീവ്രവാദ കേസ് അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി സിനിമയിൽ അഭിനയിച്ചത്. ഇദ്ദേഹത്തിനൊപ്പം ജനാർദനൻ അടക്കമുള്ളവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്.ജി 254 എന്ന പോസ്റ്ററിൽ, ഹൈവ് 2 ദി അൺടൈറ്റിൽഡ് എന്ന പേരിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. മിസ്റ്ററി ആക്ഷൻ ത്രില്ലർ എന്ന ടാഗ് ലൈനും ചിത്രത്തിന് നൽകിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ ആക്ഷൻ ഹീറോ പരിവേഷം ഉയർത്തിയ, ആക്ഷൻ ഹീറോ പട്ടത്തിലേയ്ക്കു ആദ്യ ചുവട് നൽകിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഹൈവേ. ജയരാജിന്റെ വ്യത്യസ്തമായ ചിത്രമായിരുന്നു ഹൈവേ.

Hot Topics

Related Articles