ഭൂമിയെയും, നക്ഷത്രങ്ങളെയെയും തൊട്ടറിഞ്ഞ് പഠിക്കാൻ കുട്ടികൾക്ക് സുവർണ്ണാവസരം; കോട്ടയം ജില്ലയിലെ ആദ്യ ജിയോലാബ് മുരിക്കുംവയലിൽ

കോട്ടയം : കോട്ടയം ജില്ലയിലെ ആദ്യ ജിയോലാബ് മുരിക്കുംവയലിൽ യാഥാർഥ്യമാകുന്നു. മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് കെയിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഇത് യാഥാർഥ്യമാക്കിയിരിക്കുന്നത്. ജോഗ്രഫി പഠനം എളുപ്പമാക്കുന്നതിനും,ഭൂമിയെയും, നക്ഷത്രങ്ങളെയെയും തൊട്ട് അറിഞ്ഞ് പഠിക്കാൻ കുട്ടികൾക്ക് സുവർണ്ണാവസരം ഒരുക്കാനും ആധുനികമായി സജീകരിച്ച കോട്ടയം ജില്ലയിലെ ഏക ജിയോ ലാബ് സഹായകമാകും. ജിയോലാബ് ഉദ്ഘാടനവും, അവാർഡ് ദാന വിതരണവും ജൂലൈ 25ന് 10 മണിയ്ക്ക് പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുകൽ നിർവഹിക്കുന്നതാണ്.

Advertisements

പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പി കെ പ്രദീപ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ, കോട്ടയം ഡിപിസി കെ ജെ പ്രസാദ്, കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാട്ട്, എസ്എം സി ചെയർമാൻപി വി രാധാകൃഷ്ണൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഡോക്ടർ ഡിജെ സതീഷ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്,
എച്ച് എം ഇൻ ചാർജ് പി എ റഫീഖ് എന്നിവർ സംസാരിക്കും.

Hot Topics

Related Articles