കോട്ടയം: ജെ.എൻ ഫിഷറീസിന്റെ പത്താമത് ഫിഷ് മാർട്ട് മാങ്ങാനം മന്ദിരം ജംഗ്ഷനിൽ ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ 08.30 ന് വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻ കുട്ടി ഉദ്ഘാടനം ചെയ്യും. എട്ടാം വാർഡ് മെമ്പർ ജെസി ജോൺ ആദ്യ വിൽപ്പന നിർവഹിക്കും. ഒൻപതാം വാർഡ് അംഗം ഇ.ടി ബിജു ആദ്യ വിൽപ്പന ഏറ്റുവാങ്ങും. ഉദ്ഘാടനത്തിന്റെ ഭാഗമായി 18, 19, 20 തീയതികളിൽ നറക്കെടുപ്പും നടത്തും. നറക്കെടുപ്പിൽ വിജയിക്കുന്ന ഭാഗ്യ ശാലിയ്ക്ക് നറക്കെടുപ്പിലൂടെ ഒരു ഫ്രിഡ്ജ് സമ്മാനമായി ലഭിക്കും. ഒക്ടോബർ 20 ഞായറാഴ്ച വൈകിട്ട് ആറിന് പാമ്പാടിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ നറക്കെടുപ്പ് നടത്തും. ജെ.എൻ ഫിഷറീസിന്റെ വാർഷികത്തിന്റെയും, ഓണാഘോഷത്തിന്റെയും ഭാഗമായി നടത്തിയ മത്സരത്തിന്റെ നറക്കെടുപ്പ് ഒക്ടോബർ 20 ന് പാമ്പാടിയിൽ നടക്കും. ഒക്ടോബർ 20 ഞായറാഴ്ച വൈകിട്ട് നാലിന് പാമ്പാടി ജെ.എൻ ഫിഷീറ്സ് ആന്റ് ഹൈപ്പർമാർട്ട് ഷോറൂമിൽ നടക്കുന്ന യോഗം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിക്കും.