ജോലി തിരഞ്ഞ് മടുത്തോ ! ഇതാ വിവിധ സർക്കാർ ഓഫീസുകളിൽ തൊഴിലവസരം ; ചെയ്യേണ്ടത് ഇത്രമാത്രം

ഇടുക്കി: മെഡിക്കല്‍ കോളേജില്‍ കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ മാർച്ച്‌ 1 ന് (വെള്ളിയാഴ്ച ) ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും.ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ തസ്തികയിലേക്ക് ബി എസ് സി , സർക്കാർ അംഗീകൃത സ്ഥാപനത്തില്‍ നിന്നും എം എല്‍ ടി / ഡി എം എല്‍ ടി ,പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. ഡിഗ്രി ഉള്ളവർക്ക് ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ തസ്തികയില്‍ 6 മാസത്തെ പ്രവൃത്തി പരിചയം , ,ഡിപ്ലോമക്കാർക്ക് 1 വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടാകണം . പ്രതിമാസ വേതനം 21,000 രൂപ , ഒഴിവ് 1 , കാലാവധി 6 മാസം .

Advertisements

ഫാർമസിസിസ്റ്റ് തസ്തികയിലേക്ക് സംസ്ഥാന ഫാർമസി കൗണ്‍സില്‍ റെജിസ്ട്രേഷനോട് കൂടിയ ബി ഫാം / ഡി ഫാം . പ്രതിദിന വേതനം 550 രൂപ ,കാലാവധി 6 മാസം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താത്ക്കാലിക നിയമനം: ഇന്റർവ്യൂ മാർച്ച്‌ 15ന്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഫിസിക്കല്‍ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണല്‍ റീഹാബിലിറ്റേഷൻ സെന്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന തയ്യല്‍ക്കാരനെ താത്ക്കാലികമായി നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ മാർച്ച്‌ 15ന് രാവിലെ 10.30ന് നടക്കും. തയ്യലില്‍ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നല്‍കുവാൻ കഴിവുള്ള ഭിന്നശേഷിക്കാർക്കായാണ് അവസരം. അഭിമുഖവും പ്രോയോഗിക പരീക്ഷയും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2386000.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മംഗലം ഗവ ഐ.ടി.ഐയില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഗവ അംഗീകൃത മൂന്നുവര്‍ഷ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമയാണ് മിനിമം യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഫെബ്രുവരി 28 ന് രാവിലെ പത്തിന് മംഗലം ഗവ ഐ.ടി.ഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ടെത്തണമെന്ന് കോഴിക്കോട് ഉത്തരമേഖല ട്രെയിനിങ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495-2371451, 0492 2258545.

ഗസ്റ്റ് അധ്യാപക നിയമനം

ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ജി.പി.ടി.സിയില്‍ ഡി വോക് കോഴ്സുമായി ബന്ധപ്പെട്ട് പ്രിന്റിങ് ടെക്നോളജി വിഷയങ്ങളില്‍ അധ്യാപകരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയത്തില്‍ മതിയായ യോഗ്യത ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 28 ന് രാവിലെ പത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04662220440.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.