മടങ്ങിവരുന്ന പ്രവാസിമലയാളികൾ ലോകത്തിന്റെ തലച്ചോറ് ; അവരെ നാടിന് പ്രയോജനപ്പെടുത്താൻ കഴിയണം: ജോസ് കെ മാണി എംപി

മടങ്ങിവരുന്ന പ്രവാസി മലയാളികൾ കേരളത്തിന്റെ തലച്ചോറാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അനുഭവ സമ്പത്തുമായാണ് ഈ പ്രവാസി മലയാളികൾ എത്തുന്നത്. ഈ അനുഭവ സമ്പത്ത് നാടിന് പ്രയോജനപ്പെടുത്താൻ സാധിക്കണമെന്നും അദേഹം പറഞ്ഞു. കേരള കോൺഗ്രസ്‌ (എം) രൂപീകരിച്ച പ്രവാസി കേരള കോൺഗ്രസ്‌ (എം) കേരള ഘടകത്തിന്റെ ഉദ്ഘാടനവും സംസ്ഥാന നേതൃ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
നിലവിൽ മടങ്ങിയെത്തിയിരിക്കുന്ന പ്രവാസികൾ പലർക്കും പല അനുഭവങ്ങളുണ്ട്. യുണിവേഴ്സൽ കൾച്ചർ അറിയാവുന്നവരാണ് അവർ ഓരോരുത്തരും. ഈ കൾച്ചർ എങ്ങിനെ നമ്മുടെ നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താം എന്നാണ് ചിന്തിക്കേണ്ടത്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസിന്റെ പ്രവാസി കേരള കോൺഗ്രസ്‌ (എം) കേരള ഘടകത്തിന് സാധിക്കണമെന്നും ജോസ് കെ മാണി എംപി പറഞ്ഞു.
പൊതുസമ്മേളനവും പ്രവാസി കേരള കോൺഗ്രസ് എം കേരള ഘടകത്തിന്റെ ഉദ്ഘാടനവും ഭദ്രദീപം തെളിയിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിച്ചു. പ്രവാസി കേരള കോൺഗ്രസ്‌ (എം) സംസ്ഥാന കോർഡിനേറ്റർ ഡോ. ജോർജ്ജ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.

Advertisements

രാഷ്ട്രീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പ്രവാസികൾ അതിവേഗം പ്രതികരിക്കുന്നവരാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. മലയാളികളെക്കാൾ കൂടുതൽ രാഷ്ട്രീയ ബോധമുള്ളരാണെന്നും അദേഹം പറഞ്ഞു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌, തോമസ് ചാഴികാടൻ എം പി, കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മല ജിമ്മി, പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനുമായ സ്റ്റീഫൻ ജോർജ്ജ് എക്സ് എം എൽ എ, പാർട്ടി ജനറൽ സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു, കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, പാർട്ടി ജനറൽ സെക്രട്ടറിയും സ്റ്റീൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനുമായ അഡ്വ. മുഹമ്മദ്‌ ഇക്ബാൽ, സംസ്ഥാന കൺവീനർ തങ്കച്ചൻ പൊന്മാങ്കൽ, കോട്ടയം ജില്ലാ കോർഡിനേറ്റർ ജോണി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.