കോട്ടയം: മയക്കുവെടി വെച്ച് പിടികൂടുവാനുള്ള ശ്രമത്തിനിടയിൽ ഇടുക്കിയിലെ അക്രമാസക്തമായ കടുവയെ സ്വയരക്ഷാർത്ഥം വെടിവെച്ചു കൊന്ന വനപാലകർക്ക് ലഭിക്കുന്ന നിയമ സംരക്ഷണം സമാന സാഹചര്യത്തിൽ സ്വയരക്ഷക്കായി കർഷകരടക്കമുള്ള സാധാരണക്കാർക്കും ലഭ്യമാക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു.ഇതിനായി കൃത്യമായ മാർഗരേഖ സർക്കാർ പുറപ്പെടുവിക്കണം.
Advertisements
വന്യമൃഗ ആക്രമണം ഉണ്ടാകുമ്പോൾ സ്വയരക്ഷയ്ക്കുള്ള ശ്രമത്തിനിടയിൽ വന്യമൃഗത്തിന് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്താൽ ജനങ്ങൾക്കെതിരെ കേസെടുക്കുകയും അവർ ജയിലിലാവുകയും ചെയ്യും.സ്വയരക്ഷാർത്ഥം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നിയമ സംരക്ഷണവും സാധാരണക്കാർക്കെതിരെ കേസും ജയിലും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന തുല്യ നീതിയുടെ ലംഘനമാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.