കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പിക്ക് സർജറി : ഓഫിസ് പ്രവർത്തിക്കും എന്ന് എം പി

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പിക്ക് സർജറി. അംബ്ലിക്കല്‍ ഹെർണിയയുമായി ബന്ധപ്പെട്ടുള്ള സർജറിക്കായി ഇന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ എം.പി അഡ്മിറ്റ് ആയി.പരിശോധനയില്‍ ഉടനെ ഓപ്പറേഷൻ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് അദ്ദേഹം അഡ്മിറ്റ്‌ ആകുകയായിരുന്നു. ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, രണ്ടാഴ്ചയ്ക്കുള്ളില്‍ പൊതു രംഗത്ത് സജീവമാകുമെന്നാണ് എം.പി അറിയിച്ചിരിക്കുന്നത്.

Advertisements

ഇതോടെ അടുത്ത രണ്ടാഴ്ചത്തേക്ക് നിശ്ചയിച്ചിരുന്ന എം.പിയുടെ പൊതു പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. എം.പി തന്നെയാണ് ചികിത്സയുടെ കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.അസൗകര്യം വന്നതില്‍ ഖേദിക്കുന്നു എന്നും കോട്ടയത്ത് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റി ഓഫീസിനോട് അനുബന്ധിച്ചുള്ള തൻ്റെ ഓഫീസ് പതിവുപോലെ പ്രവർത്തിക്കുന്നതാണെന്നും എംപി അറിയിച്ചു. ആവശ്യങ്ങളും അപേക്ഷകളും അറിയിക്കാനുള്ള ഫോണ്‍ നമ്ബരും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. +91 94968 04980, +91 70126 78704 (ഷബീർ).

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.