ഒരു പ്രസംഗം കൊണ്ട് ഒരു പാർലമെൻ്റ് സീറ്റ് തോൽക്കും എന്ന് കരുതുന്നില്ല : തോൽവിയിൽ ഒരാളെ മാത്രം കുറ്റപ്പെടുത്താനാവില്ല : കോട്ടയം പ്രസ് ക്ലബിൻ്റെ മീറ്റ് ദ പ്രസിൽ ജോസ് കെ മാണി 

കോട്ടയം : ഒരു പ്രസംഗം കൊണ്ട് മാത്രം ഒരു ലോക്സഭ തിരഞ്ഞെടുപ്പിൽ തോൽവി സംഭവിക്കില്ലന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി. കോട്ടയം പ്രസ് ക്ലബിൻ്റെ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എം.പി. പാലായിൽ നവ കേരള യാത്രയ്ക്കിടെ തോമസ് ചാഴികാടനെ വേദിയിൽ ഇരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനത്തെപ്പറ്റി സംസാരിക്കുകയായിരുന്നു ജോസ് കെ.മാണി. വിജയം എല്ലാവരും ചേർന്ന് ആഘോഷിക്കുകയായിരുന്നു. അപ്പോൾ തോൽവിയിലും കൂട്ടുത്തരവാദിത്വം ഉണ്ടാകണം. പാർലമെൻ്റ് തിരഞെടുപ്പിൽ ഒരാളെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യം ഇല്ല. യുഡിഎഫ് പ്രവേശനം കേരള കോൺഗ്രസ് ചർച്ച ചെയ്തിട്ടേയില്ല. അത് യുഡിഎഫ് നേതാക്കളുടെ സ്വപ്നം മാത്രമാണ്. ആഗ്രഹം മാത്രമാണ്. അതുകൊണ്ട് തന്നെ മറ്റ് കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യേണ്ട കാര്യമില്ലന്നും അദ്ദേഹം പറഞ്ഞു. 

Advertisements

Hot Topics

Related Articles