കടലും കടൽ വിഭവങ്ങളും നഷ്ടപ്പെടുമെന്ന മത്സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കപ്പെടേണം: ജോസ് കെ.മാണി എംപി

കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ നയിക്കുന്ന തീരദേശ സംരക്ഷണ യാത്രയ്ക്ക് തുടക്കമായി

Advertisements

കാസർകോട്: കടലും കടൽ വിഭവങ്ങളും തങ്ങൾക്ക് നഷ്ടമാകുമോ എന്ന മത്സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കപ്പെടേണ്ടതാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ നയിക്കുന്ന തീരദേശ സംരക്ഷണ യാത്ര കാസർകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലൂ ഇക്കോണമി നയം നടപ്പാക്കുമെന്നു പറയുന്ന കേന്ദ്രസർക്കാർ കടലിനെ നന്നായി അറിയുന്ന മത്സ്യതൊഴിലാളികളുടെ ആശങ്കയെ വകവയ്ക്കുന്നില്ല. ഇത് കൂടാതെ കടൽ തീരത്തെ മണൽഖനനം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന പദ്ധതിയും മത്സ്യതൊഴിലാളികളുടെ ആശങ്ക ഇരട്ടിയാക്കുന്നു. തീരദേശത്തെ തീറെഴുതിക്കൊടുത്ത് മത്സ്യതൊഴിലാളികളെ ഇരുട്ടിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാസർകോട് ജില്ലയിലെ പ്രയാണം പൂർത്തിയാക്കിയ ജാഥ മെയ് രണ്ട് വെള്ളിയാഴ്ച കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു. മെയ് ഒൻപതിന് തിരുവനന്തപുരത്ത് സമാപിക്കും മുൻപ് ജാഥ സംസ്ഥാനത്തെ ഒൻപത് തീരദേശ ജില്ലകളിലൂടെ കടന്ന് പോകും. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ: അലക്‌സ് കോഴിമല,കുര്യാക്കോസ് പ്ലാപറമ്പിൽ,സജി കുറ്റിയാനിമറ്റം, കുറുംബ ഭഗവതി ക്ഷേത്രം പ്രസിഡന്റ് പ്രഭാകരൻ കെ,കേരള കോൺഗ്രസ് (എം)
കാസർകോഡ് ജില്ലാ പ്രസിഡന്റ്
സജി സെബാസ്റ്റ്യൻ, കേരള കോൺഗ്രസ്(എം) കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ,കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള, ജില്ലാ പഞ്ചായത് അംഗം ഷിനോജ് ചാക്കോ,ബിജു തുളിശേരി, കേരള യൂത്ത്ഫ്രണ്ട് (എം) ഭാരവാഹികളായ ഡാവി സ്റ്റീഫൻ, അഡ്വ: ശരത് ജോസ്,അമൽ ജോയി കൊന്നക്കൻ,ഷിബു തോമസ് ,സിജോ പ്ലാത്തോട്ടം,ടോബി തൈപറമ്പിൽ,എസ് അയ്യപ്പൻ പിള്ള, അഭിലാഷ് മാത്യു,ജോമോൻ പൊടിപാറ,സനീഷ് ഇ റ്റി, ജോഷ്വ രാജു,റനീഷ് കാരിമറ്റം, ബിജോ പി ബാബു, ജെസ്സൽ വർഗീസ്, വിപിൻ സി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷന്‍. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ നയിക്കുന്ന തീരദേശ സംരക്ഷണ യാത്രയുടെ ഉദ്ഘാടനം പതാക കൈമാറി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി നിര്‍വഹിക്കുന്നു.

Hot Topics

Related Articles