രാമപുരം : വെള്ളിലാപ്പള്ളി കോളനി നിവാസികളുടെ ചിരകാല ആവശ്യമായിരുന്നു കോളനികളിലെ എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുക എന്നത് . ഉഴുവൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയടുത്തുചാലി, ബ്ലോക്ക് ഡിവിഷൻ മെമ്പർ സ്മിത അലക്സ്, വാർഡ് മെമ്പർ ഷൈനി സന്തോഷ്, അലക്സി തെങ്ങുംപള്ളിക്കുന്നേൽ, സന്തോഷ് കിഴക്കേക്കര .എന്നിവരുടെ നേതൃത്വത്തിൽ ജോസ് കെ മാണി എംപി മുഖാന്തരം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വകുപ്പിൽ നിന്നും കോളനിയിലെ 50 വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .
നിർമ്മാണ ഉദ്ഘാടനം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിർവഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റ് ബൈജു ജോൺ പുതിയടുത്തുചാലി , രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, ഡിവിഷൻ ബ്ലോക്ക് മെമ്പർ സ്മിത അലക്സ്, അലക്സി തെങ്ങുംപള്ളി കുന്നേൽ , ജയചന്ദ്രൻ വരകപള്ളിൽ, രാജേഷ് പുത്തൻപുര, ഷിൻസ് പുറവ്വക്കാട്ട് ,ജോർജ് വള്ളോംകോട്ട്, വിനോദ് ഐക്കര,സിന്ധു രമേശ് എന്നിവർ പ്രസംഗിച്ചു.