കൊച്ചി : ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളം സിനി ടെക്നിഷ്യൻസ് അസോസിയേഷന്റെ (മാക്ട) ചെയർമാനായി ജോഷി മാത്യുവി നെയും ജനറൽ സെക്രട്ടറിയായി ശ്രീകുമാർ അരൂക്കുറ്റിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: രാജീവ് ആലുങ്കൽ, പി.കെ.ബാബുരാജ് (വൈ. ചെയർമാൻ), എൻ.എം. ബാദുഷ, ഉത്പൽ വി.നായനാർ, സോണി സായ് (ജോ.സെക്ര), സജിൻ ലാൽ (ട്രഷ), ഷിബു ചക്രവർത്തി, എം.പത്മകുമാർ, മധുപാൽ, ലാൽ ജോസ്, ജോസ് തോമസ്, സുന്ദർദാസ്, വേണു ബി.നായർ, ബാബു പള്ളാശേരി, ഷാജി പട്ടിക്കര, എൽ.ഭൂമിനാ ഥൻ, അപർണ രാജീവ്, ജിസൺ പോൾ, എ.എസ്.ദിനേശ്, അഞ്ജു അഷ്റഫ് (എക്സി. അംഗങ്ങൾ).
Advertisements