കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വലവൂർ ട്രിപ്പിൾ ഐ ടിയിൽ ഉദ്യോഗാർഥികൾക്ക് നൈപുണ്യപരിശീലനം.*ഉദ്ഘാടനംകേന്ദ്രമന്ത്രി ജോർജ് കുര്യൻ 17 ന് നിർ വഹിക്കും : ജി ലിജിൻ ലാൽ

കോട്ടയം : കേന്ദ്ര ന്യൂന പക്ഷമന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നൈപുണ്യ – നേതൃത്വ – സംരംഭകത്വ പരിശീലന പരിപാടി പാലായിൽ. 17 ന് പാലാ വലവൂർ ട്രിപ്പിൾ ഐ ടിയിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.

Advertisements

സ്കിൽ (ഇൻറർനെറ്റ് ഓഫ് തിങ്ങ്സ്) – ലീഡർഷിപ്പ് & എൻ്റർപ്രണർഷിപ്പ് പരിശീലനം ആണ് ആരംഭിക്കുന്നത്. ത ദവസരത്തിൽ ഇതു സംബന്ധിച്ച ധാരണ പത്രത്തിൽ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സെക്രട്ടറിയും ട്രിപ്പിൾ ഐ.ടി ഡയറക്ടറും ഒപ്പ് വയ്ക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

18 -45 വയസിനും ഇടയിൽ ഉള്ള 450 ന്യുനനപക്ഷ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനം ഇവിടെ ലഭിക്കുമെന്ന് ബിജെപി വെസ്റ്റ് പ്രസിഡൻറ് ജി. ലിജിൻ ലാൽ അറിയിച്ചു.

10 -ാം ക്ലാസ് അടിസ്ഥാനവിദ്യാഭ്യാസ യോഗ്യതയുള്ളവർ മുതൽ എൻജിനീയറിംഗ് ബിരുദ വിദ്യാഭ്യാസമുള്ളവർക്ക് വരെ അപേക്ഷിക്കാം

പദ്ധതിയിൽ 35 – 50 ശതമാനം.യുവതികൾക്ക് മുൻഗണനയുണ്ട്. ഒരു നിശ്ചിത ശതമാനം
സീറ്റുകൾ ഭൂരിപക്ഷ സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാറ്റി വച്ചിരിക്കുന്നു.
76 ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ പ്രതീക്ഷിത ചെലവ്.

Hot Topics

Related Articles