കോട്ടയം : കുമാരനല്ലൂർ ഭാഗത്ത് ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കോട്ടയം എറണാകുളം റൂട്ടിൽ ട്രെയിനുകൾ രണ്ട് മണിക്കൂർ വൈകി. വന്ദേഭാരത് മാത്രമാണ് കൃത്യസമയം പാലിച്ചത്. മറ്റെല്ലാ ട്രെയിനുകളും വൈകിയോടിയതോടെ യാത്രക്കാരും വലഞ്ഞു. ഇന്ന് രാവിലെ എറണാകുളം ഭാഗത്തേയ്ക്ക് സർവീസ് നടത്തേണ്ട ഒരു ട്രെയിൻ പോലും കൃത്യസമയം പാലിച്ചില്ല എന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. രാവിലെ 7.08 ന് കടന്ന് പോയ മച്ചിലിപ്പട്ടണം ട്രെയിൻ ആണ് കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പോയ ആദ്യ ട്രെയിൻ. മെമ്മു , പാലരുവി , കോട്ടയം – നിലമ്പൂർ ട്രെയിനുകൾ എല്ലാം വൈകി.
Advertisements