കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവ ഓശാനയ്ക്കും ദുഃഖവെള്ളിക്കും ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ശ്രേഷ്ഠ കാതോലിക്കാ സ്ഥാനത്തെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഓശാന, ദുഃഖവെള്ളി ശുശ്രൂഷകളാണിതെന്ന പ്രത്യേകതയുണ്ട്. ഓശാന ഞായറാഴ്ച്ച 13ന് രാവിലെ 6.30ന് പ്രഭാത പ്രാർഥന, 7.30ന് പ്രദക്ഷിണം, ഓലവാഴ്, 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന. 18ന് രാവിലെ 7.30ന് ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ കാർമ്മികത്വത്തിൽ ദുഃഖ വെള്ളി ശുശ്രൂഷ ആരംഭിക്കും.
Advertisements