യുവജന ക്ഷേമബോർഡ് മാധ്യമ ക്യാമ്പിനു തുടക്കം; ഓൾട്ടർനേറ്റീവ് മാധ്യമങ്ങൾ കരുത്തു തെളിയിച്ച കാലം: ആർ. രാജഗോപാൽ

കോട്ടയം: ഈ പൊതു തെരഞ്ഞെടുപ്പു കാലത്ത് ഓൾട്ടർനേറ്റീവ് മാധ്യമങ്ങൾ അതിന്റെ പ്രസക്തി തെളിയിച്ചുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ടെലഗ്രാഫ് ദിനപത്രത്തിന്റെ എഡിറ്റർ അറ്റ് ലാർജുമായ ആർ. രാജഗോപാൽ. സംസ്ഥാന യുവജനക്ഷേമബോർഡ് യുവ മാധ്യമ വിദ്യാർഥികൾക്കായി ആയാംകുടി മാംഗോ മെഡോസിൽ സംഘടിപ്പിച്ച ത്രിദിന യുവ മാധ്യമക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

Advertisements

രവീഷ്‌കുമാറിനെപ്പോലെ ഒരു കോടിയിലധികം യുട്യൂബ് സബ്‌ക്രൈബർമാർ ലഭിച്ച സ്വതന്ത്ര മാധ്യമപ്രവർത്തകർ ഈ മാറ്റത്തിന്റെ തെളിവാണെന്നും ആർ. രാജഗോപാൽ പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തിനുശേഷം മാധ്യമവിദ്യാർഥികളുമായി ആർ. രാജഗോപാലിന്റെ ചോദ്യാത്തരവേളയും നടന്നു. പതിനെട്ടിനും 40 വയസിനും മധ്യേ പ്രായമുള്ള പത്രപ്രവർത്തക മേഖലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് മാധ്യമ ക്യാമ്പ് സംഘടിപ്പിച്ചിട്ടുളളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമൂഹ്യ പുരോഗതിയിൽ മാധ്യമങ്ങൾക്കുള്ള സ്വാധീനം, മാധ്യമ രംഗത്തെ നൂതന പ്രവണതകൾ തുടങ്ങിയവ സംബന്ധിച്ചു യുവജനങ്ങളിലും യുവ മാധ്യമ പ്രവർത്തകരിലും അവബോധം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണു ക്യാമ്പ് സംഘടിപ്പിക്കുന്നത്.

 സംസ്ഥാന യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. ക്യാമ്പ് ഡയറക്ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ ശ്രീജിത്ത് ദിവാകരൻ ആമുഖപ്രഭാഷണം നടത്തി. യുവജനക്ഷേമബോർഡംഗങ്ങളായ അഡ്വ. റോണി മാത്യൂ, ഷെനിൻ മന്ദിരാട്, പി.എം. ഷെബീറലി, സന്തോഷ് കാല, എസ്. ദീപു, യുവജനക്ഷേമബോർഡ് മെമ്പർ സെക്രട്ടറി വി.ഡി. പ്രസന്നകുമാർ, യുവജനക്ഷേമബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി. ഷീജ, യുവജനക്ഷേമബോർഡ് ജില്ലാ യൂത്ത് കോഡിനേറ്റർ കെ. രഞ്ജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടനസമ്മേളനത്തിനുശേഷം നിയമം, സ്ത്രീ സമൂഹം എന്ന വിഷയത്തിൽ അഡ്വ. പി.എം. ആതിരയും വസ്തുതകളും റിപ്പോർട്ടറുടെ അടിസ്ഥാനപാഠങ്ങളും എന്ന വിഷയത്തിൽ ഡെക്കാൺ ക്രോണിക്കിൾ എക്്‌സിക്യൂട്ടീവ് എഡിറ്റർ കെ.ജെ. ജേക്കബും ക്ലാസുകൾ നയിച്ചു. തുടർന്ന് സ്‌പോട്ട്‌ലൈറ്റ് എന്ന ചിത്രം പ്രദർശിപ്പിച്ചു. ക്യാമ്പ് വ്യാഴം, വെള്ളി( മേയ് 23,24) ദിവസങ്ങളിൽ തുടരും.  

വ്യാഴാഴ്ച (മേയ് 23) എം.ജി. സർവകലാശാല പ്രൊഫസർ എം.എച്ച്. ഇല്യാസ്, മാധ്യമപ്രവർത്തകരായ  കെ.കെ. ഷാഹിന, രാജീവ് രാമചന്ദ്രൻ, ഷഫീഖ് താമരശേരി, റോഷ്‌നി രാജൻ, അനുഷ ആൻഡ്രൂസ് എന്നിവർ ക്ലാസുകൾ നയിക്കും. സ്റ്റീവൻ സ്പീൽബർഗിന്റെ ദ് പോസ്റ്റ് എന്ന സിനിമയും പ്രദർശിപ്പിക്കും. അവസാന ദിവസമായ വെള്ളിയാഴ്ച മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ, ഡിജിറ്റൽ മീഡിയ സ്ട്രാറ്റജിസ്റ്റായ വരുൺ രമേഷ് ശഎന്നിവർ ക്ലാസുകൾ നയിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.