ഹിരണിന്റെ മിന്നും പ്രകടനം; ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗിൽ കോട്ടയത്തിന് 20 റണ്ണിന്റെ മിന്നും വിജയം; പരാജയപ്പെടുത്തിയത് തിരുവനന്തപുരം കേസരി ഹീറോസിനെ

വയനാട്: ഹിരണിന്റെ മിന്നും പ്രകടനത്തിന്റെ മികവിൽ ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗിൽ തിരുവനന്തപുരം കേസരി ഹീറോസിനെ പരാജയപ്പെടുത്തി കോട്ടയം. ആദ്യം ബാറ്റ് ചെയ്ത കോട്ടയം ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി എട്ട് ഓവറിൽ 99 റൺ നേടിയപ്പോൾ, കേസരി മൂന്ന് വിക്കറ്റ് നഷ്ടമാക്കി 79 റൺ മാത്രമാണ് നേടിയത്. 20 റണ്ണിന്റെ ഉജ്വല വിജയമാണ് കോട്ടയം സ്വന്തമാക്കിയത്.

Advertisements

ആദ്യം ബാറ്റ് ചെയ്ത കോട്ടയത്തിന് 15 പന്തിൽ 18 റണ്ണെടുത്ത ജേക്കബിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 23 പന്തിൽ വെടിക്കെട്ട് ബാറ്റിംങ് പ്രകടനത്തോടെ 47 റണ്ണെടുത്ത ഹിരണാണ് ടീമിന്റെ നെടുന്തൂണായത്. 12 പന്തിൽ 18 റണ്ണുമായി അരുൺ നീണ്ടൂരും തിളങ്ങി. എം.ആർ അനൂപ് കേസരിയ്ക്കു വേണ്ടി ഒരു വിക്കറ്റ് നേടി. മറുപടി ബാറ്റിംങിൽ കേസരിയ്ക്കു വേണ്ടി ആർ.എസ് രഞ്ജിത് (10), എ. രമേശ് (34), എസ്.നിതിൻ (22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജിതിൻ ബാബു 17 റണ്ണിന് രണ്ടു വിക്കറ്റും, അരുൺ നീണ്ടൂർ ഏഴു റണ്ണിന് ഒരു വിക്കറ്റും പിഴുതു. കേസരിയുടെ നിതിനെ പുറത്താക്കാൻ കോട്ടയത്തിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടോബി ജോൺസൺ നടത്തിയ മിന്നൽ വേഗത്തിലുള്ള സ്റ്റമ്പിങ് കയ്യടി നേടി.

Hot Topics

Related Articles