സലാല:മലയാളി യുവാവിനെ ഒമാനിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ ചെറുകുന്നൻ വീട്ടിൽ ഫസലു റഹ്മാൻ (31) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് സലാലയിലെ അഞ്ചാം നമ്പർ താമസ സ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി സലാലയിലെ മീഡിയ സ്റ്റോർ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.മസ്കറ്റിൽ ജോലി ചെയ്യുന്ന സഹോദരൻ റാഫി സലാലയിൽ എത്തിയിട്ടുണ്ട്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി സലാല ഭാരവാഹികൾ അറിയിച്ചു.ആറ് മാസം മുൻപാണ് ഫസലു റഹ്മാൻ വിവാഹിതനായത്. ഭാര്യ റിസ്വാന തസ്നി. പിതാവ് കുഞ്ഞറമു, മാതാവ് ആയിശ.
Advertisements


