പാമ്പാടി: ജെ.എൻ ഫിഷറീസ് മൂന്നാം വാർഷികവും ഓണാഘോഷവും ഒക്ടോബർ 20 ഞായറാഴ്ച നടക്കും. വൈകിട്ട് നാലിന് പാമ്പാടി ജെ.എൻ ഫിഷറീസ് ആന്റ് ഹൈപ്പർമാർക്കറ്റ് കെട്ടിടത്തിലാണ് പരിപാടി നടക്കുക. മന്ത്രി വി.എൻ വാസവൻ യോഗം ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിക്കും. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ.ഹരി നറക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, കെ.പി.വി.എ.എസ് പാമ്പാടി യൂണിറ്റ് പ്രസിഡന്റ് കുര്യൻ സക്കറിയ , പാമ്പാടി കെ.വി.വി.എ.എസ് യൂണിറ്റ് സെക്രട്ടറി ശിവ ബിജു എന്നിവർ ആസംസകൾ അർപ്പിച്ച് സംസാരിക്കും. ഓണാഘോഷ നറക്കെടുപ്പിന് ഓരോ സ്ഥലങ്ങളിലെയും കടയുടെ പ്രദേശത്തെ പഞ്ചായത്തംഗങ്ങൾ നേതൃത്വം നൽകും. പാമ്പാടിയിൽ പാമ്പാടി പഞ്ചായത്തംഗം കെ.ഐ കുര്യൻ, ആലാമ്പള്ളിയിൽ പാമ്പാടി പഞ്ചായത്തംഗം ഉഷാകുമാരി, മണർകാട് പഞ്ചായത്തംഗം ജോമോൾ ജിനീഷ്, പുതുപ്പള്ളിയിൽ പഞ്ചായത്തംഗം വർഗീസ് ചാക്കോ, ഞാലിയാകുഴിയിൽ വാകത്താനം പഞ്ചായത്തംഗം ഗീതാ രാധാകൃഷ്ണൻ, മാങ്ങാനത്ത് വിജയപുരം പഞ്ചായത്തംഗം പി.ടി ബിജു, ഏറ്റുമാനൂർ ഏറ്റുമാനൂർ നഗരസഭ അംഗം കെ.കെ ശോഭനകുമാരി, ഇല്ലിക്കലിൽ തിരുവാർപ്പ് പഞ്ചായത്തംഗം ഹസീന ടീച്ചർ, പെരുവയിൽ മുളക്കുളം പഞ്ചായത്തംഗം ശില്പ ദാസ് എന്നിവർ നറക്കെടുപ്പ് നടത്തും.