കോട്ടയം: കെ എം മാണിയുടെ ആറാം ചരമവാർഷിക ദിനമായ ഏപ്രിൽ ഒൻപത് സമുചിതമായി ആചരിക്കുവാൻ കേരളാ കോൺസ്സ് (എം) കോട്ടയം നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു. എല്ലാ മണ്ഡലങ്ങളിൽ നിന്നും പാർട്ടിയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ തിരുനക്കരമൈതാനിയിൽ കെ എം മാണിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. ഇതിഹാസ തുല്യമായ ജീവിതം നയിച്ച കെ എം മാണിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ വേദിയിൽ പ്രദർശിപ്പിക്കപ്പെടുമെന്ന് ജില്ലാ പ്രസിഡന്റ് ലോപ്പസ്‌മാത്യു പറഞ്ഞു.
കോട്ടയം നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പ്രസിഡന്റ് ജോജി കുറത്തിയാടൻ അധ്യക്ഷത വഹിച്ചു. ഹൈപ്പർ കമ്മിറ്റി അംഗം വിജി എം തോമസ്, ഐസക്ക് പ്ലാപ്പള്ളിൽ, ഔസേപ്പച്ചൻ വാളിപ്ലാക്കിൽ, പൗലോസ് കടമ്പം കുഴി,മാത്തുകുട്ടി മാത്യു,ബാബു മണിമലപ്പറമ്പൻ, തങ്കച്ചൻ വാലയിൽ, കുഞ്ഞുമോൻ പള്ളിക്കുന്നേൽ, എൻ എം തോമസ്, കിങ്ങ്സ്റ്റൺ രാജ, ചീനിക്കുഴി രാധാകൃഷ്ണൻ, സജീഷ് സ്കറിയാ, ജോ തോമസ് ജോർജ് മാത്യു, ജിനു,കിരൺ എന്നിവർ പ്രസംഗിച്ചു.