തിരുവനന്തപുരം: പി എസ് സി അംഗത്തെ നിയമിക്കാൻ കോഴ വാങ്ങിയത് ഒതുക്കി തീർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപച്ചു. പി എസ് സിയില്‍ നിയമന തട്ടിപ്പുകള്‍ നടക്കുന്നു. 30 ഉം 50ഉം ലക്ഷം നല്‍കി നിയമനം നേടുന്നവർ നിയമനങ്ങളില്‍ അട്ടിമറി നടത്തുന്നു. മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേര് പറഞ്ഞാണ് പിരിവ് നചത്തുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് തീവെട്ടി കൊള്ള നടക്കുന്നു. കോംപ്രസ്റ്റ് തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഇതേ ആരോപണ വിധേയർ സ്ഥലം വൻ ഹോട്ടല്‍ ശ്വംഖലക്ക് നല്‍കാൻ നീക്കം നടത്തുകയാണ്.
ബസ് സ്റ്റാൻഡ് നിർമ്മാണത്തില്‍ നടന്നത് വലിയ അഴിമതിയാണ്. മുഖ്യമന്ത്രിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ ശരിയായ അന്വേഷണം നടത്തണം. സി പി എം നേതാക്കള്‍ ഒറ്റക്കും കൂട്ടായും കോടികള്‍ സമ്ബാദിക്കുന്നു. പിബി അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ എല്ലാം അറിയാം. ബേബി പച്ചക്കുതിരയില്‍ എഴുതുകയല്ല വേണ്ടത് നടപടിയെടുക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ ബന്ധുവിലേക്കാണ് ആരോപണം ഇപ്പോള്‍ വന്നിരിക്കുന്നത്. സമഗ്ര അന്വേഷണം വേണം. സിപിഎമ്മിനെ നെ ഗൂഡ സംഘം കൈയിലൊതുക്കിയിരിക്കുകയാണ്.പാർട്ടി നേതാക്കള്‍ മാത്രം വിചാരിച്ചാല്‍ നടക്കാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.