‘ബ്രീത്ത് അനലൈസര്‍ പരിശോധനയുമായി സഹകരിക്കില്ല’; കാഞ്ഞങ്ങാട് ഡിപ്പോയില്‍ ഇരിപ്പ് സമരവുമായി ഐഎൻടിയുസി നേതാവ്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ യൂണിയൻ നേതാവിന്റെ ഇരിപ്പ് സമരം. ബ്രീത്ത് അനലൈസറുമായി സഹകരിക്കില്ലെന്ന് പറഞ്ഞതിന് ഡ്യൂട്ടി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധം. കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറും ഐ.എൻ.ടി.യു സി നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയുമായ വിനോദ് തോമസാണ് പ്രതിഷേധിച്ചത്.

Advertisements

ശമ്പളം നല്‍കാത്തതിനാലാണ് ബ്രീത്ത് അനലൈസറുമായി സഹകരിക്കാത്തതെന്നും തന്റെ രക്ത സാമ്പിള്‍ പരിശോധിച്ചോട്ടേയെന്നുമാണ് വിനോദ് തോമസ് പ്രതികരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ കെഎസ്‌ആർടിസിയിലെ ബ്രീത്ത് അനലൈസർ പരിശോധനയില്‍ 137 ജീവനക്കാർ കുടുങ്ങിയിരുന്നു. ഡ്യൂട്ടിക്ക് എത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവൻ ജീവനക്കാർക്കും ബ്രീത്ത് അനലൈസർ പരിശോധന മന്ത്രി കെ ബി ഗണേഷ് കുമാർ നിർബന്ധമാക്കിയിരുന്നു.

Hot Topics

Related Articles