കോട്ടയം : ദേശീയ തലത്തിൽ കബഡി ഇനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും റെഡിലിങ്ങിൽ വെങ്കല മെഡൽ നേടുകയും ചെയ്ത ഓസ്മിത കുജുറിനും റെസിലിങ്ങിൽ വെള്ളി മെഡൽ നേടിയ ഫാത്തിമ അനാനും കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അനുമോദനം നൽകി. ഇരുവരും ബേക്കർ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനികളാണ്. പ്രിൻസിപ്പൽ ഷിബു തോമസ്, വൈസ് പ്രിൻസിപ്പൽ ബിനു വർഗീസ്, വൈസ് പ്രസിഡന്റ് എ മനാഫ്, സ്കൂൾ കായികധ്യാപിക പി. പി രമ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്ത വിജയപ്രയാണം ബിഷപ്പ് ഹൗസിൽ എത്തിച്ചേർന്നു. തുടർന്ന് , സി. എസ്. ഐ മധ്യ കേരള മഹായിടവക പരമാധ്യക്ഷൻ റവ. മലയിൽ സാബു കോശി ചെറിയാൻ കുട്ടികളെ അനുഗ്രഹിച്ചു. സി എം എസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ സുമോദ് സി ചെറിയാൻ അനുമോദനം നൽകി. സ്കൂൾ ലോക്കൽ മാനേജർ റവ. ജേക്കബ് ജോർജിൻ്റെ നേതൃത്വത്തിൽ അസെൻഷൻ ചർച്ചിൽ സ്വീകരണവും നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, മുൻസിപ്പൽ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, മുൻസിപ്പൽ കൗൺസിലർ സിൻസി പാറയിൽ എന്നിവർ കുട്ടികളെ അനുമോദിച്ചു. ബേക്കർ ചാപ്ലിൻ റവ. അനീഷ് എം ഫിലിപ്പും സന്നിഹിതനായിരുന്നു.