കോട്ടയം : വർത്തമാനകാല കേരളത്തിൽ ഏറ്റവും സ്വാധീനം ചെലുത്താൻ കഴിയുന്ന കലാരൂപമാണ് കഥാപ്രസംഗമെന്ന് എം ജി യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഈ ഇനത്തിലെ ഒന്നാം സ്ഥാനക്കാരി മാധവി പുതുമന. അഞ്ചാം ക്ലാസ് മുതൽ ജില്ലാ – സംസഥാന സ്കൂൾ കലോത്സവങ്ങളിലും – സർവ്വകലാശാലാ യുവജനോത്സവങ്ങളിലും കഥാപ്രസംഗം, ഏകാഭിനയം എന്നിവയിൽ മിന്നും താരമാണ് മാധവി . കേരള സർവ്വകലാശാലാ യുവജനോത്സവങ്ങളിൽ കഴിഞ്ഞ രണ്ട് വർഷവും കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇപ്പോൾ ചങ്ങനാശ്ശേരി SB കോളേജിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.
അന്നന്ന് നടക്കുന്ന സംഭവങ്ങളേപ്പോലും അതേ ദിവസത്തിലെ വേദിയിൽ പരാമർശിക്കാൻ ഈ കലയിലൂടെ സാധിക്കും. സാമൂഹിക പരിവർത്തനത്തിന് ഏറ്റവും സഹായം നൽകാൻ കഴിയുന്ന കലയാണിത്. ഭാഷാസ്വാധീനം, പരന്ന വായന, നിരീക്ഷണ പാടവം, സംഗീത ബോധം – എന്നിവ കഥാപ്രസംഗാവതരണത്തിൻ്റെ അടിസ്ഥാന ഗുണങ്ങളാണ്. ഇവ സ്വായത്തമാക്കുന്നവർക്കേ ഈ രംഗത്ത് ശോഭിക്കാൻ കഴിയൂയെന്നും മാധവി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരവധി തവണ കലാപ്രതിഭാ പട്ടം നേടിയിട്ടുള്ള ഡോ. രാജേഷ് കെ പുതുമനയാണ് മാധവിയുടെ പിതാവ്. അധ്യാപകൻ , വോയ്സ് ആർട്ടിസ്റ്റ്, കാഥികൻ, എഴുത്തുകാരൻ , പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ പിതാവ് തന്നെയാണ് കലാരംഗത്ത് മാധവിയുടെ ഗുരുവും പരിശീലകനും. അപ്പൂപ്പൻ വിദ്വാൻ പി ആർ. പുതുമനയും പഴയ തലമുറയിലെ ശ്രദ്ധേയനായ കാഥികനാണ്.