കാഞ്ഞങ്ങാട്: കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ അക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തിയിലെ അരുണ്‍ വിദ്യാധരനെ(45)യാണ് ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മെയ് രണ്ടിനാണ് അരുണ്‍ വിദ്യാധരന്‍ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ മുറിയെടുത്തത്. പെരിന്തല്‍മണ്ണ സ്വദേശി രാജേഷ് കുമാര്‍ എന്നാണ് ലോഡ്ജില്‍ നല്‍കിയ പേര്. പൈനാപ്പിള്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണെന്നും ലോഡ്ജ് അധികൃതരെ അറിയിച്ചിരുന്നു. ബുധനാഴ്ച രാത്രി അരമണിക്കൂര്‍ നേരത്തേക്ക് പുറത്ത് പോയ അരുണ്‍ മദ്യപിച്ചാണ് തിരിച്ചെത്തിയത്.പിന്നീട് മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല.
ലോഡ്ജ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ആതിര എന്ന യുവതി ജീവനൊടുക്കിയത്.
ആതിരയുടെ അയല്‍ക്കാരനും മുന്‍ സുഹൃത്തുമായിരുന്ന അരുണ്‍ വിദ്യാധരന്‍ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വന്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ആതിരയ്ക്ക് വിവാഹാലോചന നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് ഇയാള്‍ സൈബര്‍ ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് ആതിര പോലീസില്‍ പരാതി നല്‍കി.
അരുണിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് ആതിരയെ വീട്ടില്‍ തൂങ്ങി
മരിച്ച നിലയില്‍ കണ്ടെത്തിയത്.മണിപ്പൂരിലെ സബ് കലക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ ആശിഷ് ദാസിന്റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഭാര്യ ാസഹോദരിയുടെ ആത്മഹത്യ സംബന്ധിച്ച് ആശിഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.