കടുത്തുരുത്തി ഗവൺമെന്റ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ “ലോലിപോപ്പ്” വാർഷികം നടത്തി 

കടുത്തുരുത്തി: കടുത്തുരുത്തി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ലോലിപോപ്പ്‌ എന്ന് പേരിട്ട സ്കൂൾ വാർഷികം വിവിധ പരിപാടികളോടെ അരങ്ങേറി. “ശുചിത്വം സുകൃതം” പരിപാടിയുമായി ബന്ധപ്പെട്ട സിഗ്നേച്ചർ ക്യാമ്പയിനും പാഴ് വസ്തുക്കളിൽ നിന്നും കുട്ടികൾ നിർമ്മിച്ച ചവിട്ടികൾ ,ബിന്നുകൾ, കുഷ്യനുകൾ, ചൂലുകൾ തുടങ്ങിയവയുടെ പ്രദർശനവും ഇതോടൊപ്പം നടന്നു.  

Advertisements

പദ്ധതിയുടെ ഭാഗമായി അതിഥികൾക്കായി മൺപാത്രങ്ങളിൽ ചിത്രങ്ങൾ  വരച്ച് അതിൽ ഒരു പച്ചക്കറി തൈയും  കിളിർപ്പിച്ചു നൽകി വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുന്നത് വേറിട്ട കാഴ്ചയായി. അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നടത്തിവന്നിരുന്ന കരാട്ടെ പ്രോഗ്രാമിന്റെ പ്രദർശനവും അരങ്ങേറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പുത്തൻ കാലായുടെ അധ്യക്ഷതയിൽ കൂടിയ യോഗം എംഎൽഎ അഡ്വക്കേറ്റ് മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. അർച്ചന വിമൻസ് സെന്റർ ഡയറക്ടർ സിസ്റ്റർ ത്രേസ്യാമ്മ മാത്യു മുഖ്യപ്രഭാഷണം നിർവഹിച്ചു. വാർഡ് മെമ്പർ ടോമി നിരപ്പേൽ, പിടിഎ വൈസ് പ്രസിഡൻ്റ് രജീഷ് കുമാർ, കരാട്ടെ ഇൻസ്ട്രക്ടർ വിനോദ് മാത്യു,സ്കൂൾ ലീഡർ കൃപ മരിയ ,വൈസ് ചെയർപേഴ്സൺ ആവണി കെ വി എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് ഡോ. യു. ഷംല സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ജോബി വർഗീസ് നന്ദി രേഖപ്പെടുത്തി. അധ്യാപകരായ രജനി പി ആർ ,സിന്ധു ജെ.എസ്, സരിത എം ടി എന്നിവർ  വാർഷികാഘോഷത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.