കടുത്തുരുത്തി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ഡോ വന്ദനദാസിൻ്റെ സംസ്കാരം ചടങ്ങുകളുമായി ബന്ധപ്പെട്ട് കടുത്തുരുത്തിയിൽ പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പരാജയപ്പെട്ടു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഗതാഗതം ക്രമീകരിക്കാൻ പൊലീസിനായില്ല.
Advertisements
തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കടുത്തുരുത്തിയിൽ നിന്നും തിരിഞ്ഞ് കാപ്പുന്തലവഴി തോട്ടുവായിൽ എത്തി കുറുപ്പന്തറ വഴി യാത്ര തുടരണമെന്നുള്ള നിർദ്ദേശം ഫലപ്രദമായി നടപ്പാക്കാൻ പൊലീസ് പരാജയപ്പെട്ടു. വാഹനങ്ങൾ ക്രമീകരിക്കുവാൻ കഴിയാതെ വന്നതോടെ യാത്രക്കാരും ദുരിതത്തിലായി.