കോട്ടയം നഗരത്തിൽ വീണ്ടും തട്ടിപ്പ് സംഘം : മുകനായി എത്തി പണം കവരാനുള്ള സംഘത്തിന്റെ നീക്കം പൊളിച്ച് പൊലീസ് ; പിരിവിനായി എത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ 

കോട്ടയം : നഗരമധ്യത്തിൽ മാർക്കറ്റിനുളളിൽ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.39 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നാലെ ,  വീണ്ടും തട്ടിപ്പ് ശ്രമം. കോട്ടയം നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ഹെയർ ട്രീ എന്ന സ്ഥാപനത്തിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഈ സംഘത്തിലെ ഒരാൾ ഹെയർ ട്രീ സ്ഥാപനത്തിൽ എത്തിയത്. തുടർന്ന് സ്ഥാപനത്തിൽ എത്തി നോട്ടീസ് വിതരണം ചെയ്തു. 

Advertisements

ഊമയാണ് എന്ന് അവകാശപ്പെട്ട് എത്തി നോട്ടീസ് വിതരണം ചെയ്തയാളെ സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ ചോദ്യം ചെയ്തു. ഇതോടെ ഇയാൾ ഇവിടെ നിന്നും രക്ഷപെട്ടു. ഇയാൾ പുറത്തിറങ്ങിയതോടെ സംശയം തോന്നിയ ജീവനക്കാർ വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിച്ചു. തുടർന്ന് കോട്ടയം വെസ്റ്റ് എസ്ഐ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി, ടി ബി റോഡിൽ പഴയ ഭീമ ജ്വല്ലറിക്ക് സമീപം നിന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കോട്ടയം നഗര മധ്യത്തിൽ ചിട്ടി സ്ഥാപനത്തിൽ 1.36 ലക്ഷം രൂപ മോഷണം പോയിരുന്നു. ഇതേ തുടർന്ന് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോട്ടയം നഗരത്തിൽ സമാനരീതിയിൽ തട്ടിപ്പന്ന സംശയം ഉയർന്നത്. നിലവിൽ കസ്റ്റഡിയിൽ എടുത്തയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാൾക്കൊപ്പം കൂടുതൽ ആളുകൾ പിരിവിനുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. 

Hot Topics

Related Articles