കണ്ണീർ തുള്ളികൾ ഇറ്റുവീണ പൂച്ചെണ്ടുകളുമായി അവർ കടുത്തുരുത്തിയിലെത്തി ; പൂർവ്വ വിദ്യാർത്ഥിക്ക് അന്തിമയാത്ര നൽകാൻ കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ തേങ്ങലിൽ വിറങ്ങലിച്ച് നാട്

കോട്ടയം : കണ്ണീർ തുള്ളികൾ ഇറ്റുവീണ പൂച്ചെണ്ടുകളുമായി അവർ കടുത്തുരുത്തിയിൽ അക്ഷമരായി കാത്തു നിന്നു. പൂർവ്വ വിദ്ധ്യാർത്ഥിക്ക് അന്തിമയാത്ര നൽകാൻ കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ തേങ്ങലിൽ നാട് അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു. വന്ദനയുടെ വീടിന് മുന്നിലെ ബോർഡ് കണ്ടത് മുതൽ കണ്ണുനീർ പൊഴിച്ചു തുടങ്ങിയ വിദ്യാർത്ഥികൾ മുട്ടുചിറക്കാർക്ക് സമ്മാനിച്ചത് തീരാ നൊമ്പരം .

Advertisements

തങ്ങൾക്ക് മുമ്പേ കലാലയം വിട്ട പ്രിയ കൂട്ടുകാരിക്ക് അന്തിമയാത്ര നൽകുവാൻ കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ നിന്നും എത്തിയത് 350 ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരും. ഏറെ പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ ചേതനയറ്റ ശരീരത്തിനു മുന്നിൽ നിറകണ്ണുകളോടെ നിന്ന അധ്യാപകർ പോലും ഒരു നിമിഷം സഹന ശേഷി മറന്ന് വികാരാധീനരായി . മുട്ടുചിറയിലെ വീട്ടിൽ വന്ദനയുടെ ചേതനയറ്റ ശരീരത്തിൽ പുഷ്പങ്ങൾ അർപ്പിക്കുമ്പോൾ കൊല്ലം അസീസിയ കോളേജ് ഒന്നടങ്കം കണ്ണീർ പൊഴിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിയ സഹപ്രവർത്തകയുടെ വിയോഗത്തിൽ ആദര സൂചകമായി ആരോഗ്യ പ്രവർത്തകർ മൗനജാഥ നടത്തി. ഐഎംഒ , കെജിഎംഒ സംഘടനകളുടെ നേത്യത്വത്തിൽ ഡോക്ടർ മാർ ഉൾപെടെ നൂറ് കണക്കിന് ആരോഗ്യ പ്രവർത്തകർ ഡോ. വന്ദനയുടെ മുതദേഹത്തിനരികിലേക്ക് കറുത്ത ബാഡ്ജ് അണിഞ്ഞ് മൗനജാഥ നടത്തി. അന്തിമോപചാരം അർപ്പിക്കുമ്പോൾ പലരും മ്യതദേഹത്തിനരികിൽ ദുഖം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞു.

Hot Topics

Related Articles