കള്ള വോട്ടുചെയ്യുന്നവർപിടിയിലാവും: പനച്ചിക്കാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്  ; യുഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണിക്കനുകൂലമായി വീണ്ടും ഹൈക്കോടതി ഉത്തരവ്   

പനച്ചിക്കാട്: സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും വോട്ടെണ്ണലുമുൾപ്പെടെ എല്ലാ നടപടിക്രമ  ങ്ങളും    ക്യാമറാ നിരീക്ഷണത്തിലാക്കി പോലീസ് സംരക്ഷണം ഉറപ്പു വരുത്തുവാൻ ഹൈക്കോടതി ഉത്തരവ്. സഹകരണ ജനാധിപത്യ മുന്നണിക്കു വേണ്ടി തെരഞ്ഞെടു സമിതി ചെയർമാൻ ജോണി ജോസഫ് നൽകിയ ഹർജിയിലാണ്  ഹൈക്കോടതി ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുവാൻ പോലീസ്‌ സംരക്ഷണം ഏർപ്പെടുത്തണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്കും ചങ്ങനാശേരി ഡിവൈഎസ്പിക്കും ജസ്റ്റിസ്‌ പി.എം മനോജാണ് നിർദ്ദേശം നൽകിയത്‌. 

Advertisements

വോട്ടെടുപ്പും വോട്ടെണ്ണലുമുൾപ്പെടെ തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും ക്യാമറയിൽ പകർ ത്തണമെന്ന് ജസ്റ്റിസ്  എൻ നഗരേഷ് ഉത്തരവിട്ടു . നേരത്തെസഹകരണ ജനാധിപത്യ മുന്നണിയുടെ പാനലിൽ പട്ടികജാതി സംവരണ സീറ്റിലേയ്ക്ക് നൽകിയ പി ജെ ബിജുവിന്റെ നാമനിർദ്ദേശപത്രിക റിട്ടേണിങ്ങ് ഓഫീസർ തള്ളിയത് ഹൈക്കോടതിയുടെ ഉത്തരവോടെ സ്വീകരിക്കേണ്ടി വന്നിരുന്നു. ഹർജിക്കാരനു വേണ്ടി അഡ്വ. ലൂക്ക് ജെ ചിറയിൽ ഹാജരായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.