കോട്ടയം: വിവാദമായ കേരള സ്റ്റോറി സിനിമയുടെ പശ്ചാത്തലത്തിൽ സംവാദവുമായി തമ്പ് ഫിലിം സൊസൈറ്റിയും തപസ്യകലാസാഹിത്യ വേദിയും. കേരള സ്റ്റോറിയുടെ പശ്ചാത്തലത്തിലാണ് സംവാദം നടക്കുന്നത്. അവിഷ്കാര സ്വാതന്ത്ര്യം ഏകപക്ഷീയമോ എന്ന വിഷയത്തിൽ നടക്കുന്ന സംവാദം മെയ് നാല് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കോട്ടയം പ്രസ്ക്ലബ് ഹാളിൽ നടക്കും. മുൻ എം.എൽ.എ പി.സി ജോർജ് ഉദ്ഘാടനം ചെയ്യും. ഫിലിം സെൻസർ ബോർഡ് അംഗം ഡോ.ജെ.പ്രമീളാ ദേവി അധ്യക്ഷത വഹിക്കും.
Advertisements