കോട്ടയം : കൈലാസ് നാഥിൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കി ഡിവൈഎഫ്ഐ . സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ കൈലാസ് നാഥ് വിട പറഞ്ഞത്. കോട്ടയത്തുണ്ടായ ബൈക്കപകടത്തിലാണ് കൈലാസ് നാഥ് മരിച്ചത്. തുടർന്ന് കുടുംബം അവയവങ്ങൾ ദാനം ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു. അവയവദാനത്തിലൂടെ ഏഴുപേര്‍ക്ക് പുനര്‍ജന്മമേകിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന കൈലാസ് നാഥിന്റെ കുടുംബത്തിന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.
സ്നേഹവീടിന്റെ താക്കോല്‍കൈമാറ്റം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കെ. പ്രഭാകരന്‍, കെ.ആര്‍. അജയ്, സി.എന്‍. സത്യനേശന്‍, ഏരിയാ സെക്രട്ടറി ബി.ശശികുമാര്‍, ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് അഡ്വ. ബി. മഹേഷ്ചന്ദ്രന്‍, സെക്രട്ടറി ബി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർഗീസ് കൈലാസ് നാഥിൻ്റെ വീട്ടിലെത്തി കട്ടിലും ഫാനുകളും കുടുംബത്തിന് കൈമാറി.