കോട്ടയം: സഹോദരങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ.കൈപ്പുഴ പളളിത്താഴെ കടവ് മണ്ണൂപ്പറമ്പ് വീട്ടിൽ കുര്യൻ ജോസഫ് മകൻ മോട്ടി എന്ന് വിളിക്കുന്ന മോബിൻ (32)നെയാണ് ഗാന്ധിനഗർപോലിസ് അറസ്റ്റ് ചെയ്തത്. കൈപ്പുഴ പൊന്നാറ്റിൻ വീട്ടിൽ അറുമുഖൻ മകൻ മനോജിനെയാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്. മനോജിന്റെ സഹോദരനെ മർദ്ധിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുമ്പോഴാണ് മോബിൻമനോജിൻറെ തലയ്ക്ക് ഇരുമ്പ് കമ്പി കൊണ്ട് അടിച്ചത്.
സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോവുകയും, തുടർന്ന് ജില്ലാ പോലിസ് മേധാവി കെ കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഷിജി കെ. എസ്.ഐ. മാരായ പ്രദീപ് ലാൽ,മനോജ്,സി.പി.ഓ ഷാമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി .