കോട്ടയം : മൂലവട്ടം റെയിൽവേ മേൽപ്പാലത്തിനു സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. നാട്ടകം കാക്കൂർ വടക്കത്ത് വീട്ടിൽ അജയകുമാറിൻ്റെ മകൻ ഗോകുൽ (32) ആണ് മരിച്ചത്. മാസങ്ങൾക്ക് മുൻപ് ഗോകുൽ ഓടിച്ച വാഹനം ഓടിച്ച ഇടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മണിപ്പുഴയിൽ മരിച്ചത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് സമീപം കട നടത്തിയിരുന്ന മനോജും ഭാര്യയുമാണ് അന്നുണ്ടായ അപകടത്തിൽ മരിച്ചത്. ഇതിനുശേഷം ഗോകുൽ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി രണ്ടുമണിയോടുകൂടിയാണ് മലബാർ എക്സ്പ്രസ് തട്ടിയ നിലയിൽ ഗോകുലിന്റെ മൃതദേഹം മൂലവട്ടം റെയിൽവേ മേൽപ്പാലത്തിനടിയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ല ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.