കളമശേരി സ്ഫോടന പരമ്പര: “സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പടർത്തുന്നവർക്ക് എതിരെ കർശന നടപടി”യെന്ന് ഡിജിപി

കൊച്ചി: കളമശേരി സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ തരത്തിൽ വാർത്ത പടർത്തുന്നവർക്കെതിരെ കർശന  നടപടിയുണ്ടാകുമെന്ന് ഡിജിപിയുടെ മുന്നറിയിപ്പ്. സംഭവം മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണെന്നും പ്രത്യക സംഘത്തിന് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കളമശേരിയിലേത് ഐഇഡി ഉപയോ​ഗിച്ചുള്ള സ്ഫോടനമാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ് ഡിജിപിയുടെ മുന്നറിയിപ്പ്. 

Advertisements

കുറ്റക്കാരെ കണ്ടെത്തുമെന്നും കർശന നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി. സോഷ്യൽമീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തരുത്. ഭീരാക്രമണ സാധ്യത ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. ഇന്റലിജൻസ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികളോട് സംസാരിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിട്ടില്ല. 36 പേർ ചികിത്സയിൽ ഉണ്ടെന്ന് ഡിജിപി വ്യക്തമാക്കി.

Hot Topics

Related Articles