കളമശ്ശേരിയില്‍ ആറുവയസുകാരി പീഡനത്തിന് ഇരയായി; അയല്‍വാസി ഒളിവില്‍

എറണാകുളം: ആറുവയസുകാരിയെ അയല്‍വാസി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കളമശ്ശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇടുക്കി സ്വദേശിയായ യുവാവാണ് കുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. ഏകദേശം ഒരുമാസം മുന്‍പാണ് സംഭവം നടന്നതെന്ന് പൊലീസ് സൂചന നല്‍കി. സംഭവം അറിഞ്ഞ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് പ്രതി കാണാതായത്.

Advertisements

കളമശ്ശേരി പൊലീസ് കേസെടുത്ത് പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കി.അതേസമയം, തിരുവനന്തപുരം കരമനയില്‍ രണ്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15, 13 വയസുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.അസിഫ് ഉള്‍ ആലം (38) എന്ന പ്രതിയാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണില്‍ നഗ്ന വീഡിയോ കാണിച്ച ശേഷമാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles