കളമശേരി വെസ്റ്റ് സൈഡ് ഡ്രസ് ഫ്രാഞ്ചെസി ഷോപ്പിന് മുന്നിൽ സമരത്തിനൊരുങ്ങി സെക്യൂരിറ്റി ജീവനക്കാർ ; ആഗസ്റ്റ് 29 വെള്ളിയാഴ്ച മുതൽ അനിശ്ചിത കാല പട്ടിണി സമരം

കൊച്ചി : അന്തർ ദേശീയ ഫ്രാഞ്ചേസി യായ കളമശേരി വെസ്റ്റ് സൈഡ് ഫ്രാഞ്ചേസി ഷോപ്പിന് മുന്നിൽ സമരത്തിന് ഒരുങ്ങി സെക്യൂരിറ്റി ജീവനക്കാർ. തൃശൂർ സ്വദേശിയായ ലിൻഷോ പോൾ ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ് സൈഡ് ഫ്രാഞ്ചേസി ഷോപ്പിന് മുന്നിലാണ് സെക്യൂരിറ്റി ജീവനക്കാർ സമരത്തിനൊരുങ്ങുന്നത്. ആഗസ്റ്റ് 29 വെള്ളിയാഴ്ച മുതൽ കളമശേരി വെസ്റ്റ് സൈഡ് ഷോറൂമിന് മുന്നിലാണ് അനിശ്ചിതകാല പട്ടിണി സമരത്തിന് സെക്യൂരിറ്റി ജീവനക്കാർ ഒരുങ്ങുന്നത്. ഒരു വനിത അടക്കം മൂന്ന് ജീവനക്കാരെ ആണ് ഏജൻസി ഇവിടെ ജോലിയ്ക്ക് നിയോഗിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാർക്ക് മതിയായ സുരക്ഷയും ഒരുക്കാതെ വന്നതിനെ തുടർന്ന് നിരന്തരം ഇവിടെ ജോലിക്ക് നിയോഗിച്ച ജീവനക്കാർ ജോലി അവസാനിപ്പിച്ച് പോവുകയായിരുന്നു. ഇത് തുടർന്ന് രണ്ടുമാസത്തിനുശേഷം ഏജൻസി കരാർ റദ്ദാക്കുകയും ചെയ്തു. ഇതിനു പിന്നാലെ സെക്യൂരിറ്റി ജീവനക്കാർ ശമ്പളം ആവശ്യപ്പെട്ട് കമ്പനി ഉടമയെ ബന്ധപ്പെട്ടു. എന്നാൽ , ശമ്പളം നൽകാൻ തയ്യാറാകാതെ ഇരുന്ന സ്ഥാപന ഉടമ , ഭീഷണി മുഴക്കുകയും ചെയ്തു. 12 മണിക്കൂറിലേറെ തുടർച്ചയായി ജോലി ചെയേണ്ടി വന്ന ജീവനക്കാരിൽ പലർക്കും ശമ്പളം ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ജീവനക്കാർ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

Advertisements

Hot Topics

Related Articles